Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്ഭവൻ രാഷ്ട്രീയ...

രാജ്ഭവൻ രാഷ്ട്രീയ വേദിയാകുന്നത് കേരളത്തിന് വെല്ലുവിളി –അൽഖോബാർ കെ.എം.സി.സി

text_fields
bookmark_border
രാജ്ഭവൻ രാഷ്ട്രീയ വേദിയാകുന്നത് കേരളത്തിന് വെല്ലുവിളി –അൽഖോബാർ കെ.എം.സി.സി
cancel

അൽഖോബാർ: സംസ്ഥാന സർക്കാറിന് ഭരണഘടനാപരമായ നേതൃത്വം നൽകേണ്ട രാജ്ഭവൻ പ്രത്യക്ഷ രാഷ്ട്രീയ വേദിയാകുന്നത് കേരളത്തിന് വെല്ലുവിളിയാണെന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു.

ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാതെ, കേന്ദ്ര സർക്കാറിനെ നയിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് അജണ്ടയുടെ മൈക്രോഫോൺ ആയി മാറുന്ന കേരള ഗവർണറുടെ നിലപാടുകൾ പ്രതിഷേധാർഹമാണ്.

ജനങ്ങൾക്ക് ജനാധിപത്യധർമം നിർവഹിക്കുന്ന പ്രതിപക്ഷ സ്വാതന്ത്ര്യം തടയുന്ന സർക്കാർ രാജ്ഭവൻ നീക്കം അപലപനീയമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് സിദ്ദീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സിറാജ് ആലുവ 2016-2022 കാലത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ നജീബ് ചീക്കിലോട് വരവുചെലവ് റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ കൗൺസിൽ സമ്മേളനം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു.

പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ലുബൈദ് ഒളവണ്ണ ഖിറാഅത്ത് നടത്തി. സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി 2022 കാമ്പയിന്‍റെ ഭാഗമായി ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത് അക്റബിയ കെ.എം.സി.സിക്കുവേണ്ടി അൻവർ ഷാഫി ഉപഹാരം സ്വീകരിച്ചു.

സൗദി കെ.എം.സി.സി ദേശീയ അംഗത്വ കാമ്പയിൻ ഭാഗമായി അൽഖോബാറിലെ ഏഴ് ഏരിയ കമ്മിറ്റിക്കുകീഴിൽ ആയിരത്തിലധികം വരുന്ന അംഗങ്ങളുടെ പ്രതിനിധികളായി പങ്കെടുത്ത 50ഓളം കൗൺസിൽ അംഗങ്ങൾ ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇക്ബാൽ ആനമങ്ങാട് (പ്രസി.), ഒ.പി. ഹബീബ് ബാലുശ്ശേരി, മൊയ്തുണ്ണി പാലപ്പെട്ടി, ഷറഫുദ്ദീൻ വെട്ടം, അബ്ദുന്നാസർ ദാരിമി കമ്പിൽ, ആസിഫ് മേലങ്ങാടി (വൈ. പ്രസി.), പുള്ളാട്ട് ഇസ്മാഈൽ കണ്ണമംഗലം (ജന. സെക്ര.), ഹബീബ് പൊയിൽതൊടി (ഓർഗ. സെക്ര.), അൻവർ ഷാഫി വളാഞ്ചേരി, ഷാനി പയ്യോളി, ലുബൈദ് ഒളവണ്ണ, നജ്മുദ്ദീൻ വെങ്ങാട് (സെക്ര.), അൻവർ നജീബ് ചീക്കിലോട് (ട്രഷ.), സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ് കാസർകോട്, ആലിക്കുട്ടി ഒളവട്ടൂർ, അബ്ദുസ്സലാം ഹാജി കുറ്റിക്കാട്ടൂർ, സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നാസർ ചാലിയം, ഫൈസൽ കൊടുമ, അബ്ദുൽ അസീസ് കത്തറമൽ (ഉപദേശക സമിതിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രതിനിധികളായ മാമു നിസാർ കോടമ്പുഴ, ഹമീദ് വടകര എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖാദി മുഹമ്മദ്, സുലൈമാൻ കൂലേരി, നാസർ ചാലിയം, അബ്ദുൽ അസീസ് കത്തറമൽ, ഇക്ബാൽ ആനമങ്ങാട് എന്നിവർ സംസാരിച്ചു. ഇസ്മാഈൽ പുള്ളാട്ട് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Raj Bhavan becoming a political venue is a challenge for Kerala - Al-Khobar KMCC
Next Story