മഴവിൽ ഗാവൽ ക്ലബ് പെരുന്നാൾ ആഘോഷം
text_fieldsറിയാദിലെ മഴവിൽ ഗാവൽ ക്ലബ് പെരുന്നാൾ ആഘോഷത്തിൽനിന്ന്
റിയാദ്: കുട്ടികളുടെ മഴവിൽ ഗാവൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈദിനോടനുബന്ധിച്ച് ‘ടാലന്റ് ഷോ’ എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു. റിയാദ് മലസിലെ ചെറി റെസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ മഴവില്ല് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ക്ലബ് എക്സിക്യുട്ടിവ് അംഗങ്ങളായ സക്കീന ഹാമിദ്, എസ്ര സിറാജ്, ഷെയാൻ മൻസൂർ തുടങ്ങിയവർ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ഇസ്സ സുഹ്റ ടേബിൾ ടോപിക് സെഷനും ഷിമ സാജിദ് എന്റർടൈൻമെന്റ് ഷോയും നിയന്ത്രിച്ചു. കുട്ടികളുടെ ടേബിൾ ടോപിക്ക് സെഷൻ, പിയാനോ, ഡാൻസ്, കുങ്ഫു, ഫുട്ബാൾ ഫ്രീസ്റ്റൈൽ മറ്റു കുട്ടികളുടെ കലാവിനോദ പരിപാടികൾ തുടങ്ങിയ വൈവിധ്യങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. മുൻ ടോസ്റ്റ് മാസ്റ്റേർസ് ഏരിയ ഡയറക്ടർമാരായ സലീം പള്ളിയിൽ, സാജിദ് പരിയാരത്ത്, ക്ലബ് പി.ടി.എ ഷാജിൽ മേലേതിൽ എന്നിവർ സംസാരിച്ചു. ഗാവൽ ക്ലബ് കോഓഡിനേറ്റർ റസൂൽ സലാം നന്ദി പറഞ്ഞു.

