Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപടിഞ്ഞാറൻ മേഖലകളിൽ മഴ;...

പടിഞ്ഞാറൻ മേഖലകളിൽ മഴ; ബദ്​റിൽ ഒര​ു മരണം

text_fields
bookmark_border
പടിഞ്ഞാറൻ മേഖലകളിൽ മഴ; ബദ്​റിൽ ഒര​ു മരണം
cancel

ജിദ്ദ: ജിദ്ദയടക്കം രാജ്യത്തെ പടിഞ്ഞാറൻ മേഖലകളിൽ സാമാന്യം ശക്​തമായ മഴ. പൊടിക്കാറ്റിനു ശേഷമാണ്​ തിങ്കളാഴ്​ച രാവിലെ മഴ തുടങ്ങിയത്​​. ജിദ്ദ നഗരഭാഗങ്ങളിലും നല്ല മഴ ലഭിച്ചു. ഉച്ചക്ക്​ ശേഷമാണ്​ മഴ കനത്തത്​. ആകാശം ഇരുണ്ട്​ മേഘാവൃതമായിരുന്നു. ഇടക്കിടെ ഇടിമിന്നലുമുണ്ടായി. മഴയുണ്ടാകുമെന്ന്​ കാലാവസ്​ഥ വകുപ്പ്​ നേരത്തെ അറിയിച്ചിരുന് നു. സിവിൽ ഡിഫൻസ്​ ഞായറാഴ്​ച രാത്രി മുതൽ മുൻകരുതലെടുക്കാൻ എസ്​.എം.എസ്​​ സന്ദേശങ്ങൾ അയച്ചു. വിമാന, കപ്പൽ ഗതാഗതത്തെ കാലാവസ്​ഥാമാറ്റം ബാധിച്ചില്ല. എങ്കിലും വിമാന കമ്പനികളുമായി ബന്ധപ്പെടാൻ അധികൃതർ യാത്രക്കാരോട്​ ആവശ്യപ്പെട്ടു. റഹീലി, ദഅ്​ബാൻ, റാബിക്​, കാമിൽ, ഖ​ുലൈസ്​, ശുഅയ്​ബ എന്നിവിടങ്ങളിലും മഴയുണ്ടായി. ഖുലൈസ്​ മേഖലയുടെ വടക്ക്​ താഴ്​വരയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്​. ബുറൈമാൻ, ഖരീനിയ, അജ്​വാദ്​, ഹറാസാത്ത്​ തുടങ്ങിയ ഡിസ്​ട്രിക്​റ്റുകളിലെ ചില ഭാഗങ്ങളിലും റാബികി​ലെ ചില ഡിസ്​ട്രിക്​റ്റുകളിലും വൈദ്യുതി ബന്ധം തകരാറിലായി. മഴ സാധ്യത തുടരുന്നതിനാൽ അപകട മേഖലകളിൽ നിന്ന്​ മാറി നിൽക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ജനങ്ങളോട്​ ആവശ്യപ്പെട്ടു. മരണമോ, ആളപായമോ ഇൗ മേഖലയിൽ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ മക്ക മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ സഇൗദ്​ സർഹാൻ പറഞ്ഞു.

അതേ സമയം ബദ്​ർ മേഖലയിലെ വാദി സഫ്​റാഇൽ വെള്ളക്കെട്ടിൽ വീണ്​ ഒരു സുഡാനി പൗരൻ മരിച്ചു​. സ്വദേശികളാണ്​ മൃതദേഹം പുറത്തെടുത്തത്​. വീടുകൾക്ക്​​ കേടുപാട്​ പറ്റിയതിനെ തുടർന്ന്​ അഞ്ച്​ കുടുംബങ്ങൾ താമസ സൗകര്യം നൽകിയതായും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു. മഴ ദുരിതബാധിത പ്രദേശങ്ങൾ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനും ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ്​ ബിൻ ഖാലിദ്​ അൽഫൈസലും സന്ദർശിച്ചു. മഴയെ തുടർന്നുണ്ടായ ദുരിതങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്ക്​ ഗവർണർ നിർദേശം നൽകി. ഞായറാഴ്​ച വൈകുന്നേരവും തിങ്കളാഴ്​ച രാവിലെയുമായി​ മദീനയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണുണ്ടായത്​. പല ഡിസ്​ട്രിക്​റ്റുകളിലും നാശനഷ്​ടങ്ങളുണ്ടായി​.

കനത്ത മഴയിൽ സഹായം തേടി 3000ത്തോളം കാളുകളെത്തിയതായി മദീന സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ ഖാലിദ്​ അൽജുഹ്​നി പറഞ്ഞു. വെള്ളത്തിൽ കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്തി​. മദീന പട്ടണത്തിൽ റോഡുകളിൽ വെള്ളം കവിഞ്ഞൊഴുകി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. അസീസിയ, അൽസലാം ഡിസ്​ട്രിറ്റുകളിലാണ്​ മഴ കൂടുതൽ പെയ്​തത്​​. അൽ സലാം റോഡ്​, കിങ്​ അബ്​ദുൽ അസീസ്​ റോഡ്​, ഒന്നും രണ്ടും റിങ്​ ​റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. നിരവധി വാഹനങ്ങൾ കുടുങ്ങി. യാമ്പൂ, അൽഅയ്​സ്​ റോഡിൽ കുടുങ്ങിയ സ്വദേശിയേയും മകളേയും സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി​. വീടുകളിൽ വെള്ളം കയറി, ​രണ്ടാം റിങ്​ റോഡ്​ മഴയെ തുടർന്ന്​ അടച്ചു.​ ശൗറാൻ, ബദ്​റാനി, സഹ്​റ, സലാം, അസീസിയ എന്നിവിടങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി​. സ്​കൂളുകളിൽ ഹാജർനില കുറവായിരുന്നു. മഴയിൽ കുടുങ്ങിയവരെ സഹായിക്കാൻ സിവിൽ ഡിഫൻസും ട്രാഫിക്കും കൂടുതലാളുകളെ റോഡി​​​െൻറ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു​. കെട്ടിനിന്ന വെള്ളം നീക്കം ചെയ്യാൻ കൂടുതൽ ടാങ്കർ ലോറികൾ മുനിസിപ്പാലിറ്റി ഒരുക്കി. ​റോഡുകളിലെ മണ്ണും ​െചളിയും നീക്കം ​ചെയ്യാൻ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudigulf newsmalayalam news
News Summary - rain-saudii-gulf news
Next Story