Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉം​ല​ജ്, അ​ൽ​അ​യ്സ്...

ഉം​ല​ജ്, അ​ൽ​അ​യ്സ് മേ​ഖ​ല​യി​ൽ മ​ഴ

text_fields
bookmark_border
ഉം​ല​ജ്, അ​ൽ​അ​യ്സ് മേ​ഖ​ല​യി​ൽ മ​ഴ
cancel
camera_alt?????????? ???? ????????????????? ??????????? ??? ?????????????

ഉം​ല​ജ്: സൗ​ദി അ​റേ​ബ്യ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ. ഉം​ല​ജ്, അ​ൽ​അ​യ്സ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ചൊ​വ്വാ​ഴ്ച മ​ഴ പെ​യ്​​ത​ത്. മ​ല​ഞ്ച​രി​വി​​െൻറ​യും താ​ഴ്വ​ര​ക​ളു​ടെ​യും അ​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ജോ​ലി​ചെ​യ്യു​ന്ന​വ​രും കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മാ​ന്യം ന​ല്ല മ​ഴ ല​ഭി​ച്ചു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യു​ടെ മു​ന്നോ​ടി​യാ​യി പൊ​ടി​ക്കാ​റ്റ് അ​ടി​ച്ചു​വീ​ശി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. അ​ൽ​അ​യ്സ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​പെ​ട്ട ശിം​ല​ത്ത് ഷി​ബ​ഹ, അ​ൽ​ഹി​ജ്‍മി​യ, ശി​ശാ​സ്‌ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ പെ​യ്തു.

വ​രും ദി​വ​സ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സൂ​ചി​പ്പി​ക്കു​ന്ന​താ​യും ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മ​െൻറ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​​െൻറ മു​ന്ന​റി​യി​പ്പ് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ഴ പെ​യ്യു​മ്പോ​ഴും കാ​റ്റ​ടി​ക്കു​മ്പോ​ഴും വി​ട്ടു​നി​ൽ​ക്ക​ണ​െ​മ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ദീ​ന സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് പ്ര​ദേ​ശ​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​വു​മ്പോ​ൾ സി​വി​ൽ ഡി​ഫ​ൻ​സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും എ​ല്ലാ​വ​രും ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raingulf newssaudi news
News Summary - rain-saudi news-gulf news
Next Story