നനഞ്ഞു കുളിർന്ന് സൗദി: മഴയും ആലിപ്പഴവുമായി മധ്യ, കിഴക്കൻ പ്രവിശ്യകൾ
text_fieldsറിയാദ്: സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ പ്രവിശ്യകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും. മറ്റ് പ്രവിശ്യകളിൽ ശീതകാറ്റും.
റിയാദ് നഗരം ഉൾപ്പെട്ട മധ ്യപ്രവിശ്യയിൽ ശനിയാഴ്ച രാത്രി ഹുങ്കാര ശബ്ദത്തോടെയാണ് മഴ ഇരച്ചെത്തിയത്, കൂടെ ആ ലിപ്പഴ വർഷവും. ഇടിമിന്നലിെൻറ അകമ്പടിയുമുണ്ടായി. പല ഭാഗങ്ങളിലും രാത്രി മുഴുവൻ മഴ പെയ്തു.
റിയാദ് നഗരത്തിലുൾപ്പെടെ ഞായറാഴ്ച പകലും മഴയുണ്ടായിരുന്നു. ഇടയ്ക്ക് മഴ തോർന്നെങ്കിലും ആകാശം മേഘാവൃതമായിരുന്നു. ഉച്ചനേരത്ത് നഗരത്തെ കോടമഞ്ഞ് പൊതിയുകയും ചെയ്തു. താപനില നന്നായി താഴ്ന്നു. വെള്ളി, ശനി ദിവസങ്ങളിൽ തണുപ്പ് പൂർണമായി മാറുകയും ഉഷ്ണനില ഉയരുകയും ചെയ്തിരുന്നു.
എന്നാൽ, ശനിയാഴ്ച രാത്രിയിലെ മഴ മുതൽ കാലാവസ്ഥ വീണ്ടും തണുപ്പിന് വഴിമാറി. ഞായറാഴ്ച മാത്രമല്ല, ഇൗ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലും രാജ്യത്തിെൻറ പല ഭാഗങ്ങളിലും കാലാവസ്ഥ ഇതേ നിലയിൽ തുടരുമെന്ന് അറബ് ഫെഡറേഷൻ ഫോർ സ്പേസ് സയൻസ് ആൻഡ് സൗദി അസ്ട്രോണമി അംഗം ഡോ. ഖാലിദ് അൽസഖ പറഞ്ഞു. റിയാദ് നഗരത്തിെൻറ അന്തരീക്ഷമാകെ നനഞ്ഞ അവസ്ഥയിൽ തുടരുകയാണ്.
മഴക്ക് വേണ്ടി പ്രാർഥിക്കണമെന്നും നമസ്കാരം നിർവഹിക്കണമെന്നും കഴിഞ്ഞയാഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തിരുന്നത്. അതനുസരിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യമാകെ മഴക്ക് വേണ്ടിയുള്ള നമസ്കാരം നിർവഹിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
