Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീന മേഖലയിലെ മഴ: ഒരു...

മദീന മേഖലയിലെ മഴ: ഒരു മരണം; കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു

text_fields
bookmark_border
മദീന മേഖലയിലെ മഴ:  ഒരു മരണം; കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു
cancel

മദീന: മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയിൽ വൻ നാശനഷ്​ടങ്ങൾ. അൽഉല മേഖലക്ക്​ പടിഞ്ഞാറ്​ വാദി ഫദ്​ലിൽ കാണാ തായ രണ്ട്​ പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ്​ അറിയിച്ചു. സുരക്ഷ ഹെലികോപ്​ടറി​​​​െൻറ സഹായത്തോടെ സിവിൽ ഡിഫൻസ്​ താഴ്​വരകളിലും മറ്റും തെരച്ചിൽ തുടരുകയാണ്​. ഏകദേശം 100 ലധികം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന്​ രക്ഷപ്പെടുത്തി. യാമ്പു മേഖലയിൽ 14 ഒാളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. നിരവധി പേരാണ്​ വെള്ളത്തിൽ കുടുങ്ങിയത്​. വീടുകൾക്കും നാശനഷ്​ടമുണ്ട്​​. ചിലയിടങ്ങളിൽ ഷോക്കേറ്റ സംഭവവുമുണ്ടായി.

സഹായം തേടി ​നിരവധി കാളുകളെത്തിയതായി മദീന സിവിൽ ഡിഫൻസ്​ വക്​താവ് ഖാലിദ്​ അൽജുഹ്​നി പറഞ്ഞു. മദീനയുടെ വടക്ക്​, പടിഞ്ഞാറ്​, കിഴക്ക്​ എതാണ്ട്​ എല്ലാ പ്രദേശങ്ങളിലും നല്ല മഴയാണുണ്ടായത്​. 111 പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. ​പൊലീസുമായി സഹകരിച്ച്​ മുൻകരുതലെന്നോണം ആറ്​ റോഡുകൾ അടച്ചതായും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു. മഴ ദുരിത ബാധിത പ്രദേശങ്ങൾ എത്രയും വേഗം പൂർവ സ്ഥിതിയിലാക്കുന്നതിന്​ ബന്ധപ്പെട്ട വകുപ്പുകളോട്​ നടപടി സ്വീകരിക്കാൻ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികൾ ഗവർണർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്​.

അതേ സമയം, മഴവെള്ളം നീക്കം ചെയ്യാനും റോഡിലെ മണ്ണും ​െചളിയും നീക്കം ചെയ്യാനും അതതു മുനിസിപ്പാലിറ്റിക്ക്​ കീഴിൽ ജോലികൾ തകൃതിയായി നടന്നു വരികയാണ്​. നിരവധി തൊഴിലാളികളെ ഇതിനായി നിയോഗിക്കുകയും ടാങ്കർ ലോറികളും മറ്റ്​ ഉപകരണങ്ങളും ഒരുക്കുകയും ചെയ്​തിട്ടുണ്ട്​. വെള്ളം നീക്കം ചെയ്​ത്​ അടച്ചിട്ട റോഡുകൾ എത്രയും വേഗം തുറന്നു കൊടുക്കാൻ ട്രാഫിക് ഗതാഗത വകുപ്പും രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudigulf newsmalayalam news
News Summary - rain-saudi-gulf news
Next Story