മഴ മരുഭൂമിയിൽ വരച്ചത്
text_fieldsതബൂക്ക്: മരുഭൂമിയെ കാൻവാസാക്കി മഴ വരച്ച ചിത്രങ്ങൾ വൈറലായി. സൗദി വടക്കൻ മേഖലയിലെ തൈമയിലാണ് അത്യപൂർവമായ കാഴ്ച. മഴ പെയ്തൊഴിഞ്ഞപ്പോൾ ഇവിടത്തെ നഫൂദ് മരുഭൂമിയിൽ തെളിഞ്ഞത് വിസ്മയപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു. വൃക്ഷം പോലെയും മനുഷ്യശരീരത്തിലെ അസ്ഥികളെ പോലെയുമൊക്കെ തോന്നിക്കുന്ന അവ അത്രമേൽ മിഴിവേറിയതും കുറ്റമറ്റതുമാണ്.
ഇവയുടെ പല കോണുകളിൽനിന്ന് പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സൗദി പ്രസ് ഏജൻസിയും പങ്കുവെച്ചു. കുന്നുകളും മരുപ്പച്ചകളും എല്ലാം നിറഞ്ഞ തൈമ മേഖലയിലെ കാഴ്ചകൾ അല്ലാതെ തന്നെ ആളുകളെ ആകർഷിക്കുന്നതാണ്.

