Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറ്റിലും മഴയിലും മദീനയിൽ രണ്ട് മരണം
text_fieldsbookmark_border
മദീന: ബുധനാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും മദീനയിൽ രണ്ടു മരണം. വഴിയോരത്ത് സ്ഥാപിച്ച സർക്കാർ ഒാഫീസും അതിനോട് ചേർന്നുണ്ടായിരുന്ന പോർട്ടബിൾ താമസകേന്ദ്രങ്ങളും തകർന്നാണ് രണ്ടുപേർ മരിച്ചത്. ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സേവനം നൽകുന്നതിന് മദീന നഗരത്തിൽ നിന്ന് ഒമ്പത് കിലോമീറ്ററകലെ മക്ക ^ മദീന എക്സ്പ്രസ് ഹൈവേയുടെ ഒാരത്ത് സജ്ജീകരിച്ചതാണ് താൽക്കാലിക ഒാഫീസും താമസകേന്ദ്രങ്ങളും. ശക്തമായ കാറ്റിൽ പോർട്ടബിൾ കാബിനുകൾ ആടിയുലയുകയും നിരങ്ങി നീങ്ങി ഒാഫീസ് കെട്ടിടത്തിൽ ഇടിക്കുകയും ചെയ്താണ് അപകടമുണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
