ജിദ്ദ, ഖുലൈസ്, റാബഖ് പ്രദേശങ്ങളിൽ മഴക്ക് സാധ്യത
text_fieldsജിദ്ദ: മക്ക പ്രവിശ്യയിലെ ജിദ്ദ, ഖുലൈസ്, റാബഖ് എന്നീ ഗവര്ണറേറ്റുകളില് ഇന്ന് (വെള്ളി) മുതല് അടുത്ത തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് സിവില് ഡിഫന്സ് മുന്നറിയിപ്പ് നല്കി. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില് ഡിഫന്സ് അറിയിച്ചു. പൊതുജനങ്ങള് ജാഗ്രത പാലിക്കാനും സുരക്ഷ നിർദേശങ്ങള് അനുസരിക്കാനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള മുന്കരുതലുകള് എടുക്കണമെന്നും സിവില് ഡിഫന്സ് ആവശ്യപ്പെട്ടു. മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്ക്കായി സിവില് ഡിഫന്സിന്റെ ഔദ്യോഗിക ചാനലുകള് ശ്രദ്ധിക്കണമെന്നും അധികൃതര് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

