Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഴ ഒടുവിൽ റിയാദിലും...

മഴ ഒടുവിൽ റിയാദിലും പെയ്​തിറങ്ങി

text_fields
bookmark_border
മഴ ഒടുവിൽ റിയാദിലും പെയ്​തിറങ്ങി
cancel

റിയാദ്​: മൂടിക്കെട്ടി നിന്ന മഴമേഘങ്ങൾ ഒടുവിൽ തലസ്ഥാന നഗരത്തെയും കുളിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തി​െൻറ പെരുമ്പറ കൊട്ടി രാജ്യത്ത്​ മിക്കയിടങ്ങളിലും ഇടിമിന്നലോടെ പെയ്തിറങ്ങിയ മഴ റിയാദ്​ നഗരത്തെ മാത്രം ഒഴിച്ചുനിറുത്തിയിരുന്നു കഴിഞ്ഞദിവസങ്ങളിൽ. ഉടനുണ്ടാവുമെന്ന കാലാവസ്ഥ വകുപ്പി​െൻറ പ്രവചനം വാനോളമുയർത്തിയ പ്രതീക്ഷ മഴമേഘമായി ഘനീഭവിച്ചുനിൽക്കുകയായിരുന്നു.


നനയാൻ കൊതിച്ച നഗരത്തിന്​ ഉൾക്കുളിരേകി മഴ ചൊവ്വാഴ്​ച പെയ്​തിറങ്ങി. രാവിലെ മുതലേ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ തന്നെ പെയ്​തു. നിരത്തുകളിൽ വാഹനങ്ങൾ നനഞ്ഞൊഴുകി. താഴ്​വരകളിൽ നീരൊഴുക്കുണ്ടായി. ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. രാജ്യവ്യാപകമായി വ്യാഴാഴ്​ച വരെയും ശക്തമായ മഴയുണ്ടാകുമെന്നാണ്​ കലാവസ്ഥ വകുപ്പി​െൻറ പ്രവചനം.


റിയാദ്, മക്ക, ഖസീം, അൽബാഹ, ജിസാൻ, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിലും കിഴക്കൻ പ്രവി​ശ്യയിലും വടക്കൻ അതിർത്തി മേഖലയിലും മഴയ്​ക്ക്​ ശക്തി കൂടുമെന്നും വ്യാഴാഴ്​ച വരെ അത്​ തുടരുമെന്നുമാണ്​ അറിയിപ്പ്​. ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുമുണ്ടാകും. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിലേക്ക് ആരും പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi rainRiyadh
Next Story