തണുപ്പിെൻറ വരവറിയിച്ച് ജുബൈലിലും പരിസരപ്രദേശങ്ങളിലും മഴ
text_fieldsജുബൈലിൽ മഴ പെയ്തപ്പോൾ
ജുബൈൽ: ഏറെ കാത്തിരിപ്പിന് ശേഷം ശൈത്യകാലത്തിെൻറ വരവറിയിച്ചുകൊണ്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലും പരിസരപ്രദേശങ്ങളിലും മഴ പെയ്തിറങ്ങി. പെട്ടെന്ന് കാലാവസ്ഥ മാറിയതോടെ നഗരവാസികൾ മഴ ആസ്വദിക്കാൻ പുറത്തിറങ്ങി. വൈകുന്നേരങ്ങളിൽ തണുത്ത കാറ്റും വീശിത്തുടങ്ങിയിട്ടുണ്ട്.
പലയിടങ്ങളിലും തണുപ്പ് കാറ്റ് വീശുന്നതിനാൽ ചെവിയും മൂക്കും മറയ്ക്കുന്നത് ആരോഗ്യപരമായ ബുദ്ധിമുട്ടുകളിൽനിന്ന് രക്ഷനേടാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥ മാറ്റത്തെ തുടർന്ന് തിങ്കളാഴ്ച സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ ക്ലാസുകൾ നിർദേശിച്ചിരുന്നു. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, റാസ് തനൂറ, ഖത്വീഫ്, ദമ്മാം, ഖോബാർ, അൽ അഹ്‌സ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചതിനെ തുടർന്ന്, ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ജാഗ്രത പാലിക്കാനും സിവിൽ ഡിഫൻസ് എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

