ജുബൈലിലും പരിസരപ്രദേശങ്ങളിലും മഴ
text_fieldsജുബൈലിൽ മഴ പെയ്തപ്പോൾ
ജുബൈൽ: തണുപ്പ് കാലത്തിന്റെ വരവറിയിച്ച് ജുബൈലിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തു. ഓഫിസുകളിൽനിന്നും മറ്റും ആളുകൾ മഴ ആസ്വദിക്കാൻ വെളിയിലിറങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇടിയും മിന്നലും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ തണുത്ത കാറ്റും വീശിത്തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും തണുപ്പ് കാറ്റ് വീശുന്നതിനാൽ ചെവിയും മൂക്കും മറയ്ക്കുന്നത് ആരോഗ്യപരമായ ബുദ്ധിമുട്ടുകളിൽനിന്ന് രക്ഷനേടാൻ സഹായിക്കുമെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ജുബൈൽ, ഖോബാർ, റാസ് തനൂറ, ഖത്വീഫ്, അബ്ഖൈഖ്, അൽ അഹ്സ, അൽ ഉദയ്ദ്, ഹഫർ അൽ ബാത്വിൻ, ഖഫ്ജി, നാരിയ എന്നിവിടങ്ങളിൽ മഴ പെയ്യാൻ സാധ്യത ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ഞായർ വരെ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

