Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ജിസാൻ, അസീർ,...

സൗദിയിലെ ജിസാൻ, അസീർ, അൽ ബാഹ മേഖലകളിൽ മഴക്ക് സാധ്യത; വിവിധയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും

text_fields
bookmark_border
സൗദിയിലെ ജിസാൻ, അസീർ, അൽ ബാഹ മേഖലകളിൽ മഴക്ക് സാധ്യത; വിവിധയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും
cancel

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ, അസീർ, അൽ ബാഹ എന്നീ മേഖലകളിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, മദീന, മക്ക എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്. ജിസാനിലേക്കുള്ള തീരദേശ റോഡിൽ ദൃശ്യപരത വളരെ കുറയാൻ ഇത് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ചെങ്കടലിലെ ഉപരിതല കാറ്റി​െൻറ വേഗത മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വരെയായിരിക്കുമെന്നും, തെക്കൻ ഭാഗങ്ങളിൽ ഇത് മണിക്കൂറിൽ 50 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും ഇവിടെ കാറ്റ് വീശുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainWeather ReportSaudi Arabiadust storms
News Summary - Rain expected in Saudi's Jazan, Asir, and Al Baha regions; strong dust storms in various places
Next Story