Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഴവെള്ളപ്പാച്ചിലിൽ...

മഴവെള്ളപ്പാച്ചിലിൽ കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തു 

text_fields
bookmark_border
മഴവെള്ളപ്പാച്ചിലിൽ കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തു 
cancel
camera_alt?????????? ??????????? ???????????????????? ????????

ന​ജ്​​റാ​ൻ: ന​ജ്​​റാ​നി​ൽ മ​ഴ​വെ​ള്ള ഒ​ഴു​ക്കി​ൽ​പെ​ട്ട്​ കാ​ണാ​താ​യ​യാ​ളു​ടെ മൃ​ത​ദേ​ഹം സി​വി​ൽ ഡി​ഫ​ൻ​സ്​ ക​ണ്ടെ​ടു​ത്തു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​​ ന​ജ്​​റാ​ൻ മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​യ​ത്. താ​ഴ്​​വ​ര​യി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ പോ​കു​േ​മ്പാ​ഴാ​ണ്​ സ്വ​ദേ​ശി പൗ​ര​ൻ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ഇ​യാ​ളു​ടെ വാ​ഹ​നം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ട​യി​ലാ​ണ്​ മൃ​ത​ദേ​ഹം സി​വി​ൽ ഡി​ഫ​ൻ​സ്​ ക​ണ്ടെ​ടു​ത്ത​ത്. 

ക​ന​ത്ത മ​ഴ​യി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യ​താ​യാ​ണ്​ വി​വ​രം. താ​ഴ്​​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും താ​ഴ്​​വ​ര​ക​ളി​ലും വെ​ള്ളം​ക​യ​റി. ചി​ല വീ​ടു​ക​ളു​ടെ ചു​മ​ർ​ ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ വീ​ടു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും കോ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ന​ജ്​​റാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
പ​ട്ട​ണ​ത്തി​ൽ മ​ഴ കൂ​ടു​ത​ൽ ദു​രി​തം വി​ത​ച്ച സ്​​ഥ​ല​ങ്ങ​ളി​ൽ വേ​ണ്ട അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു. 64 പേ​ര​ട​ങ്ങു​ന്ന ആ​റ്​ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു. വീ​ടി​​െൻറ ചു​മ​രി​ടി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ആ​റു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudidead bodygulf news
News Summary - rain-dead body-saudi-gulf news
Next Story