Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ മഴ തുടരുന്നു;...

റിയാദിൽ മഴ തുടരുന്നു; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

text_fields
bookmark_border
റിയാദിൽ മഴ തുടരുന്നു; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
cancel
camera_alt

റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്​​ച മ​ഴ പെ​യ്​​ത​പ്പോ​ൾ

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ന് മി​ത​മാ​യ തോ​തി​ൽ മ​ഴ ല​ഭി​ച്ചു. ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​നു​ഭ​വ​പ്പെ​ട്ട മ​ഴ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. റി​യാ​ദ് ന​ഗ​ര​ത്തി​ലും വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും നി​ല​വി​ലെ മ​ഴ സാ​ഹ​ച​ര്യം തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് റി​യാ​ദി​ലും മ​ഴ പെ​യ്യു​ന്ന​ത്.

വ​രും മ​ണി​ക്കൂ​റു​ക​ളി​ലും മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ൽ​കു​ന്ന കൃ​ത്യ​മാ​യ അ​പ്‌​ഡേ​റ്റു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ന​ഗ​ര​വാ​സി​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. നി​ല​വി​ലെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ നേ​ര​ത്തെ ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainRiyadhgulfnewsgulfnewsmalayalam
News Summary - Rain continues in Riyadh; Meteorological Center issues alert
Next Story