Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറെയിൽവേ...

റെയിൽവേ സ്വകാര്യവത്​കരണം: ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
railway_privatization
cancel

റിയാദ്​: സൗദി അറേബ്യയിലെ റെയിൽവേ പാതകളെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാകും. റിയാദ്​ ^​ ബുറൈദ പാതയും (വടക്കൻ റെയിൽവേ) റിയാദ്​ ^ ദമ്മാം പാതയും (കിഴക്കൻ റെയിൽവേ) തമ്മിൽ ബന്ധിപ്പിക്കുന്നതും വടക്കുനിന്നുള്ള ചരക്കുപാത റിയാദ്​ വഴി ദമ്മാമിലേക്ക്​ നീട്ടുന്നതുമായ റെയിൽവേ വികസന പദ്ധതിയാണിത്​​. റെയിൽവേ വ്യവസായത്തിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിന്​ തുടക്കം കുറിക്കുന്ന ഇൗ പദ്ധതിയുടെ ഭാഗമായി റിയാദിൽ ഞായറാഴ്​ച ശിൽപശാല സംഘടിപ്പിച്ചു. ‘റെയിൽവേ സ്വകാര്യവത്​കരണ അവസരങ്ങൾ’ എന്ന ശീർഷകത്തിൽ ഗതാഗതമന്ത്രിയും പബ്ലിക്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി ചെയർമാനുമായ ഡോ. നബീൽ അൽഅമൂദിയുടെ കാർമികത്വത്തിൽ നടന്ന ശിൽപശാല റെയിൽവേ വ്യവസായം സ്വകാര്യ നിക്ഷേപകർക്ക്​ മുമ്പിൽ തുറന്നിടുന്ന വമ്പിച്ച അവസരങ്ങളെ കുറിച്ച്​ ചർച്ച ചെയ്​തു.

രാജ്യത്ത്​ റെയിൽവേ വ്യവസായം വൻകുതിപ്പിനൊരുങ്ങുകയാണെന്ന്​ പബ്ലിക്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി പ്രസിഡൻറ്​ ഡോ. റുമൈഅ്​ അൽറുമൈഹ്​ ശിൽപശാലയിൽ നടത്തിയ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തി​​െൻറ സാമ്പത്തിക, സാമൂഹിക പരിഷ്​കര പദ്ധതിയായ ‘വിഷൻ 2030’ പൂർണ വിജയത്തിലെത്താൻ ഏറ്റവും വലിയ ഗതാഗത സൗകര്യമായി റെയിൽവേ വളരേണ്ടതുണ്ട്​. അതിനാണ്​ സ്വകാര്യ പങ്കാളിത്തം കൂടി തേടുന്നത്​. 1951ലാണ്​ റിയാദിലേക്കുള്ള ദമ്മാം പാത സ്ഥാപിക്കുന്നത്​. അതിനെ തുടർന്ന്​ റെയിൽവേ ജനറൽ അതോറിറ്റിയും ചരക്കുനീക്കത്തി​നുള്ള സൗകര്യങ്ങളൊരുക്കുന്നതി​​െൻറ ഭാഗമായി റിയാദിൽ ഡ്രൈ പോർട്ടും സ്ഥാപിതമായി. ചരക്കുനീക്കത്തിനൊപ്പം തന്നെ യാത്രാഗതാഗതവും വികസിച്ചു. പബ്ലിക്​ ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ടി​​െൻറ പദ്ധതിയായി സൗദി റെയിൽവേ കമ്പനിയും (സാർ) നിലവിൽ വന്നു.

2006ൽ സ്ഥാപിതമായ വടക്കൻ ചരക്കുപാതയും ഇൗ വർഷം യാത്രാവണ്ടി ഒാടിത്തുടങ്ങിയ റിയാദ്​ - ബുറൈദ പാതയും ഇൗ കമ്പനിയുടെ കീഴിലാണ്​. റെയിൽവേ വ്യവസായത്തിലെ സമസ്​ത മേഖലയിലും സ്വകാര്യ സംരംഭകർക്ക്​ അവസരം തുറന്നിടുന്ന വികസന പദ്ധതികളാണ്​ നടപ്പാകുന്നതെന്നും ഇൗ വ്യവസായത്തി​​െൻറ വാണിജ്യ മൂല്യം കുതിച്ചുയർന്നിരിക്കുകയാണെന്നും വൈസ്​ ചെയർമാൻ എൻജി. മുഹമ്മദ്​ അൽഷുബ്രാമി പറഞ്ഞു. രാജ്യത്തെ മുഴുവൻ നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഗതാഗത ശൃ​ംഖലയാക്കി റെയിൽവേയെ മാറ്റുകയാണ്​ ലക്ഷ്യം.

രാജ്യത്ത്​ ഇന്ന്​ യാത്രക്കാർക്ക്​ വേണ്ടി രണ്ട്​ പാതകളാണുള്ളത്​. ദമ്മാമിൽനിന്ന്​ അബ്​ഖൈഖ്​, ഹുഫൂഫ്​ വഴി റിയാദിലേക്കുള്ള 449 കിലോമീറ്റർ പാതയും 370 കിലോമീറ്റർ ദൈർഘ്യമുള്ള റിയാദ്​ - ഖസീം പാതയുമാണത്​. ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്​ ഒരു പദ്ധതി. ധാതുനിക്ഷേപങ്ങളും ഭക്ഷ്യവസ്​തുക്കളും മറ്റ്​ കാർഗോ സാധനങ്ങളും കൊണ്ടുപോകാനുള്ള ചരക്ക്​ പാതയാണ്​ ഇതിന്​ പുറമെയുള്ളത്​. വടക്കൻ അതിർത്തി ഖനി മേഖലയിലായ ജലാമീദിൽ നിന്ന്​ തുടങ്ങി കിഴക്കൻ പ്രവിശ്യയിലെ റാസ്​ അൽഖൈർ തുറമുഖം വരെ നീളുന്ന 1600 കിലോമീറ്റർ നീളമുള്ള ഇൗ പാത ദമ്മാമിലേക്ക്​ നീട്ടുന്നതാണ്​ അടുത്ത പദ്ധതി.

റിയാദ്​, അൽഖർജ്​, ഹറദ്​, ഹുഫൂഫ്​, അബ്​ഖൈഖ്​ വഴി ദമ്മാം വരെ 556 കിലോമീറ്റർ പാത കൂടി ഇതിനോട്​ പുതുതായി കൂട്ടിച്ചേർക്കും. യാത്രാഗതാഗതം വലിയ കുതിപ്പ്​ നടത്തുന്നുണ്ടെന്നും കഴിഞ്ഞ വർഷം 13ലക്ഷത്തിലേറെ ആളുകൾ ട്രെയിനിൽ യാത്ര ചെയ്​തെന്നും അദ്ദേഹം വിശദീകരിച്ചു. ചരക്കുപാതയിലൂടെ കഴിഞ്ഞവർഷം 670,000 കണ്ടയ്​നറുകൾ കൊണ്ടുപോയി. ഇൗ വർഷം ഫോ​സ്​ഫേറ്റ്​, ബോക്​സൈറ്റ്​ ഗതാഗതം 26 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaysaudi arabiaprivatisationgulf newsworkshopdamammalayalam news
News Summary - Railway Privatisation Workshop Damam-Gulf News
Next Story