ബിനാമി ഇടപാട്കണ്ടെത്താൻ റെയ്ഡ്
text_fieldsബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് മക്ക മേഖലയിലെ കടകളിൽ ഉേദ്യാഗസ്ഥർ പരിശോധിക്കുന്നു
ജിദ്ദ: സൗദി വാണിജ്യരംഗത്തെ ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് സംയുക്ത പരിശോധന ആരംഭിച്ചു. മക്ക മേഖല വാണിജ്യമന്ത്രാലയ ബ്രാഞ്ച് ഒാഫിസിന് കീഴിലെ സൂപ്പർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധിച്ചത്. ബിനാമി കച്ചവടം തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം, സകാത്-നികുതി-കസ്റ്റംസ് അതോറിറ്റി വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

