Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാ​മി​ൽ പ​ഴ​യ...

ദ​മ്മാ​മി​ൽ പ​ഴ​യ ഫ​ർ​ണി​ച്ച​ര്‍ ഉ​രു​പ്പ​ടി​ക​ളു​ടെ ച​ന്ത​യി​ൽ റെ​യ്ഡ്

text_fields
bookmark_border
ദ​മ്മാ​മി​ൽ പ​ഴ​യ ഫ​ർ​ണി​ച്ച​ര്‍ ഉ​രു​പ്പ​ടി​ക​ളു​ടെ ച​ന്ത​യി​ൽ റെ​യ്ഡ്
cancel

ദ​മ്മാം: ദ​മ്മാ​മി​ൽ പ​ഴ​യ ഫ​ർ​ണി​ച്ച​ര്‍ ഉ​രു​പ്പ​ടി​ക​ൾ വി​ൽ​ക്കു​ന്ന ച​ന്ത​യി​ൽ (ഹ​റാ​ജ്​ സൂ​ഖി​ൽ) അ​ശ്ശ​ർ​ഖി​യ ന​ഗ​ര​സ​ഭ റെ​യ്ഡ് ന​ട​ത്തി. അ​ൽ​അ​ഥീ​ർ ഡി​സ്ട്രി​ക്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൂ​ഖി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വ​ഴി​വാ​ണി​ഭ​ക്കാ​ർ വി​ൽ​പ​ന​ക്ക്​ വെ​ച്ച​തും ഉ​പേ​ക്ഷി​ച്ച​തു​മാ​യ 132 ട​ൺ ഫ​ർ​ണി​ച്ച​ർ ഉ​രു​പ്പ​ടി​ക​ൾ പ​രി​​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി അ​വി​ടെ നി​ന്ന്​ നീ​ക്കം ചെ​യ്തു. ന​ട​പ്പാ​ത​ക​ളും റോ​ഡു​ക​ളും കൈ​യേ​റി​യു​ള്ള വി​ൽ​പ​ന ത​ട​യാ​നും വ​ഴി​വാ​ണി​ഭ​ക്കാ​ർ ഉ​പേ​ക്ഷി​ച്ച വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പൊ​ലീ​സ്, ലേ​ബ​ർ ഓ​ഫി​സ് എ​ന്നി​വ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ഇ​ഖാ​മ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രാ​യ 11 വ​ഴി​വാ​ണി​ഭ​ക്കാ​രും പി​ടി​യി​ലാ​യി. ഷ​വ​ലു​ക​ൾ അ​ട​ക്കം ഒ​മ്പ​തു ഉ​പ​ക​ര​ണ​ങ്ങ​ൾ റെ​യ്ഡി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. വ​ഴി​വാ​ണി​ഭം ത​ട​യാ​ൻ ശ​ക്ത​മാ​യ

റെ​യ്ഡു​ക​ൾ തു​ട​രു​മെ​ന്ന് അ​ശ്ശ​ർ​ഖി​യ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തെ​രു​വു ക​ച്ച​വ​ടം അ​ട​ക്ക​മു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് 940 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട്​ ചെ​യ്ത് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ശ്ശ​ർ​ഖി​യ ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaidDammamFurniture Market
News Summary - Raid on antique furniture market in Dammam
Next Story