രാഹുൽ ഗാന്ധിക്ക് ഒ.ഐ.സി.സിയുടെ ഐക്യദാർഢ്യ സംഗമം
text_fieldsജിദ്ദയിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച രാഹുൽ ഗാന്ധി ഐക്യദാർഢ്യ സംഗമത്തിൽ നിന്ന്
ജിദ്ദ: ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമീഷനും ഒത്തു കളിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി തുടങ്ങിവെച്ച പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഒ.ഐ.സി.സി ജിദ്ദയിലെ മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. അസീസ് ലാക്കൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രത്യാശ നൽകുന്നതാണെന്ന് സംഗമം വിലയിരുത്തി.
കൃത്യമായ തെളിവുകളും ഡാറ്റകളും നിരത്തി രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് സംഘപരിവാരങ്ങൾ സ്വീകരിക്കുന്നത്.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും തിരിച്ചുപിടിക്കാൻ രാഹുൽഗാന്ധിയും കോൺഗ്രസും നടത്തുന്ന പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി. ഇസ്മയിൽ കൂരിപ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി. കമാൽ കളപ്പാടൻ, ഫൈസൽ മക്കരപ്പറമ്പ, ഉസ്മാൻ കുണ്ടുകാവിൽ, ഷംസുദ്ദീൻ മേലാറ്റൂർ, സി.പി മുജീബ് നാണി കാളികാവ്, മുഹമ്മദ് ഓമാനൂർ, നവാബ് വേങ്ങൂർ, പി.പി അബ്ദുല്ലക്കുട്ടി, പി.പി ഫൈസൽ എന്നിവർ സംസാരിച്ചു. യു.എം ഹുസൈൻ മലപ്പുറം സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

