റഹീം സഹായ നിധി;പാലക്കാട് ഒ.ഐ.സി.സി സംഭാവന നൽകി
text_fieldsറിയാദ്: റഹീം നിയമ സഹായസമിതിക്ക് വേണ്ടി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ജില്ല കമ്മിറ്റി സ്വരൂപിച്ച സംഭാവന കൈമാറി. ബത്ഹയിലെ സെൻട്രൽ കമ്മിറ്റി ഓഫിസിൽ (സബർമതി) ചേർന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് ശിഹാബ് കരിമ്പാറ ഒരു ലക്ഷം രൂപ സഹായസമിതി ഭാരവാഹികൾക്ക് കൈമാറി. സിദ്ദീഖ് തുവ്വൂർ, കുഞ്ഞോയി, മുഹ് യിദ്ദീൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പാലക്കാട് ജില്ലയുടെ സെൻട്രൽ കമ്മിറ്റി നേതാക്കളായ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് മുഹമ്മദാലി മണ്ണാർക്കാട്, വൈസ് പ്രസിഡൻറ് ബാലു കുട്ടൻ, മീഡിയ കൺവീനർ അഷ്റഫ് മേച്ചേരി, ജില്ല ട്രഷറർ ഷഹീർ കോട്ടക്കാട്ടിൽ, സൈനുദ്ദീൻ കൊടക്കാടൻ, ഷഫീർ പത്തിരിപ്പാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.