വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിെൻറ മോചനത്തിന് സാധ്യത തെളിയുന്നു
text_fieldsറിയാദ്: സൗദി ബാലെൻറ കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവിെൻറ ശിക്ഷ ഒഴിവാകാൻ വഴി യൊരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല ്ല മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുറഹീമിനാണ് നിശ്ചിത തുക നഷ്ടപരിഹാരം (ദിയ) നൽകിയാൽ മോചനം ലഭിക്കാനുള്ള സാധ്യത തെളിയുന്നത്. റഹീമിെൻറ സൗദി അഭിഭാഷകൻ അലി അൽഹാജിരി അറിയിച്ചതാണിത്.
റിയാദിലെ അൽമൻസൂറയിൽ അനസ് ഫായിസ് അൽഷഹിരി എന്ന ബാലൻ കൊല്ലപ്പെട്ട കേസിലാണ് അന്ന് ഹൗസ് ൈഡ്രവറായിരുന്ന റഹീം ശിക്ഷിക്കപ്പെടുന്നത്. 13 വർഷമായി റി യാദിലെ അൽഹൈർ ജയിലിൽ കഴിയുകയാണ്. കേസിനാസ്പദമായ സംഭവം 2006 ഡിസംബർ 24ന് റിയാദ് സുവൈദിയിലെ ഒരു ട്രാഫിക് സിഗ്നലിൽ വെച്ചാണുണ്ടായത്. ഇതേവർഷം നവംബർ അവസാനം ഹൗസ് ൈഡ്രവർ വിസയിൽ റിയാദിലെത്തിയ അബ്ദുറഹീമിനെ സ്പോൺസർ തെൻറ ജന്മനാ ബുദ്ധിൈവകല്യമുള്ള മകൻ അനസിനെ പരിചരിക്കാനുള്ള ചുമതല കൂടി ഏൽപിച്ചിരുന്നു. വീടിന് തൊട്ടടുത്തുള്ള പാണ്ട ഹൈപ്പർമാർക്കറ്റിലേക്ക് ഷോപ്പിങ്ങിനായി പോകുമ്പോൾ യാത്രാമധ്യേ അബ്ദുറഹീമിനുണ്ടായ ഒരു കൈയബദ്ധമാണെത്ര അനസിെൻറ മരണത്തിൽ കലാശിച്ചത്. കാറിലെ പിൻസീറ്റിലിരിക്കാറുള്ള അനസ് അന്ന് യാത്രക്കിടയിൽ പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ദേഷ്യപ്പെടുകയും ബഹളം വെക്കുകയും അബ്ദുറഹീമിെൻറ ശരീരത്തിലേക്ക് കാർക്കിച്ച് തുപ്പുകയും ചെയ്തു.
ഇതിനിടെ സുവൈദി സിഗ്നലിൽ നിറുത്തിയപ്പോൾ സിഗ്നൽ ലംഘിച്ച് മുന്നോട്ടുപോകാൻ അനസ് ആവശ്യപ്പെട്ടു. നിയമം ലംഘിക്കാൻ പറ്റില്ലെന്നും അപകടത്തിൽപെടുമെന്നും റഹീം പറഞ്ഞപ്പോൾ അനസ് ഉറക്കെ ബഹളം വെക്കുകയും ശകാരം ചൊരിയുകയും ആഞ്ഞ് തുപ്പുകയും ചെയ്തു. ഇത് തടയാൻ റഹീം കൈയുയർത്തിയപ്പോൾ തലവെട്ടിച്ച അനസിെൻറ കഴുത്തിൽ കൈപ്പത്തി പതിച്ചു. ആഹാരം ശരീരത്തിനുള്ളിൽ കടത്താനായി കഴുത്തിൽ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച സംവിധാനത്തിലാണ് കൈ കൊണ്ടത്. അബദ്ധത്തിൽ കൈ കൊണ്ട് ഈ സംവിധാനത്തിന് കേടുപറ്റുകയും അതിെൻറ ആഘാതത്തിൽ അനസ് ബോധരഹിതനാവുകയും ചെയ്തു.
എന്നാൽ ഇതൊന്നും അറിയാതെ അപ്പോഴേക്കും സിഗ്നൽ ഓപ്പണായി വാഹനം മുന്നോട്ടെടുത്ത റഹീം പിന്നിൽനിന്ന് പിന്നീട് ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി ഉടൻ കാറുനിർത്തി പരിശോധിക്കുകയായിരുന്നു. ഭയെപ്പട്ട റഹീം എന്തുചെയ്യണമെന്നറിയാതെ ഉടൻ തെൻറ അടുത്ത ബന്ധു കോഴിക്കോട്, നല്ലളം ബസാർ, ചാലാട്ട് വീട്ടിൽ നസീർ അഹമ്മദിനെ വിളിച്ചുവരുത്തി. അപകടം മനസിലാക്കിയ നസീർ രക്ഷപ്പെടാനുള്ള പോംവഴിയെന്ന നിലയിൽ കവർച്ചക്കാരാൽ ഇരുവരും അക്രമിക്കപ്പെട്ട ഒരു കഥമെനയാൻ റഹീമിനോട് നിർദേശിച്ച് തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തു. അയാൾ അവസാനം വിളിച്ച മൊബൈൽ നമ്പറിെൻറ ഉടമയെന്നനിലയിൽ മുഹമ്മദ് നസീറിനെയും പിന്തുടർന്ന് പിടികൂടി.
2012 ജനുവരി 26ന് ശരീഅഃ കോടതി റഹീമിന് വധശിക്ഷയും നസീറിന് രണ്ടുവർഷത്തെ തടവുശിക്ഷയും 300 അടിയും ശിക്ഷിച്ചു. അപ്പോഴേക്കും നാലുവർഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നു. മലസ് സെൻട്രൽ ജയിലിൽ കഴിഞ്ഞ നസീർ 2016ൽ മോചിതനായി. റഹീമിെൻറ മോചനത്തിന് വേണ്ടി ശ്രമിക്കാൻ ഒരു ജനകീയ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ്. അഭിഭാഷകനെ നിയമിച്ചത് ഇൗ സമിതിയാണ്. മരണപ്പെട്ട ബാലെൻറ കുടുംബത്തിെൻറയും കോടതിയുടെയും കാരുണ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിയ എത്രയാണെന്ന് റിയാദ് ജനറൽ കോടതി ഉടൻ നിശ്ചയിക്കുമെന്നാണ് അഭിഭാഷകൻ പറഞ്ഞത്.
മൂന്ന് മുതൽ അഞ്ച് വരെ ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിക്കാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നിർധനരായ റഹീമിെൻറ കുടുംബത്തിന് സാമ്പത്തികമായി ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ പൊതുസമൂഹത്തിൽ നിന്നുള്ള സഹായമാണ് പ്രതീക്ഷയെന്നും സമിതി യോഗം ഉടനെ വിളിച്ചു ചേർത്ത് ഫണ്ട് ശേഖരണത്തിനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുമെന്നും ജനറൽ കൺവീനർ അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
