റാഫി മാനന്തവാടിയെ ഒ.ഐ.സി.സി മദീന കമ്മിറ്റി ആദരിച്ചു
text_fieldsറാഫി മാനന്തവാടിയെ ഒ.ഐ.സി.സി മദീന കമ്മിറ്റി ആദരിച്ചപ്പോൾ
മദീന: സമൂഹ മാധ്യമങ്ങളിലെ മികച്ച സേവനത്തിന് റാഫി മാനന്തവാടിയെ ഒ.ഐ.സി.സി മദീന കമ്മിറ്റി ആദരിച്ചു. ചടങ്ങ് ഒ.ഐ.സി.സി ജിദ്ദ റീജനൽ സെക്രട്ടറി ബഷീർ പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി മദീന കമ്മിറ്റി വൈസ് പ്രസിഡൻറ് മുനീർ പടിക്കൽ അധ്യക്ഷത വഹിച്ചു.
ഡോ. ഫാറൂഖ് (അൽ അബീർ മെഡിക്കൽ സെന്റർ), റാഫി മാനന്തവാടിക്കുള്ള ഉപഹാരം കൈമാറി. ബഷീർ തൃത്താല, മുഹമ്മദലി മാസ്റ്റർ, ആദിൽ ചടയമംഗലം, അബ്ദുൽ ഗഫൂർ, നൗഷാദ് കണിയാപുരം, നാസർ വയനാട്, റഫീഖ് കടക്കൽ, ജാഫർ കാവോടന്, ഫിറോസ് ബാബു, അൻവർ പാലക്കാട്, അൻസാർ പാലക്കാട്, സജീർ കൊല്ലം, അനസ് ആലപ്പുഴ എന്നിവർ സംബന്ധിച്ചു.
കെ.എം.സി.സി പാലക്കാട് ജില്ല പ്രസിഡൻറ് ബഷീർ തൃത്താലയും, സെക്രട്ടറി മുഹമ്മദലി മാഷും റാഫി മാനന്തവാടിക്ക് സമ്മാനം നൽകി. ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതവും ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു.

