Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഫാൽ ഇടപാടും...

റഫാൽ ഇടപാടും യദ്യൂരപ്പയുടെ ഡയറിയും മോദിയുടെ വാട്ടർലൂ ആകും: അഡ്വ. പി.എം സാദിഖലി

text_fields
bookmark_border
റഫാൽ ഇടപാടും യദ്യൂരപ്പയുടെ ഡയറിയും മോദിയുടെ വാട്ടർലൂ ആകും: അഡ്വ. പി.എം സാദിഖലി
cancel
camera_alt????. ??.?? ???????

റിയാദ്​: റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയും യദ്യൂരപ്പക്ക്​ കർണാടക മുഖ്യമന്ത്രിയാകാൻ ബി.ജെ.പി കേന്ദ്രനേതൃത്വ ത്തിന്​ കോടികൾ കോഴ നൽകിയ വിവരമുള്ള ഡയറിയും മോദി കാലത്തി​​െൻറ വാട്ടർലൂ ആകുമെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന സ െക്രട്ടറി അഡ്വ. പി.എം സാദിഖലി. ഹ്രസ്വസന്ദർശനത്തിന്​ സൗദിയിലെത്തിയ അദ്ദേഹം റിയാദിൽ ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസ ാരിക്കുകയായിരുന്നു. മോദി സർക്കാറിനെതിരെ നേരത്തെ തന്നെ വ്യാപകമായ അഴിമതി ആരോപണങ്ങളുണ്ടായിരുന്നു. റഫാൽ യുദ്ധ വിമാന ഇടപാട് സർക്കാർ നടത്തിയ സ്വന്തന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ അഴിമതി ആരോപണമായി മുഴച്ചുനിൽക ്കുകയാണ്​. അഴിമതി രഹിത ഭരണം എന്ന​ മോദിയുടെ വാഗ്​ദാനം ഇപ്പോൾ വലിയൊരു തമാശയായി മാറിയിരിക്കുകയാണ്​.


അഴിമതിയിൽ മുങ്ങിയ ഭരണത്തിന്​ നെറ്റിപ്പട്ടം കെട്ടിയെന്ന്​ പറഞ്ഞപോലെയാണ്​ ഞെട്ടിക്കുന്ന കോടികളുടെ അഴിമതി വിവരം​ കർണാടകയിൽ നിന്ന്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​. സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്​ പാർട്ടി നേതാക്കൾക്ക്​ കോഴ​ കൊട​ുക്കേണ്ടി വരുന്ന അവസ്ഥ വേറെ ഒരു പാർട്ടിയിലും ഇതുവരെ കേട്ടിട്ടില്ലാത്ത സംഭവമാണ്​. അതും ചെറിയ തുകയൊന്നുമല്ല. ആയിരത്തെണ്ണൂറ്​ കോടിയുടെ കോഴ​. ഒരു വശത്ത്​ തീവ്രവർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുകയും മറുവശത്ത്​ വലതുപക്ഷ രാഷ്​ട്രീയത്തി​​െൻറ പാതയിൽ രാജ്യത്തെ തന്നെ കൊള്ളയടിക്കുകയും ചെയ്യുന്ന മോദി ഭരണത്തിന്​ ഇൗ തെരഞ്ഞെടുപ്പോടെ ജനം അന്ത്യം കുറിക്കും. ജനഹിതം വോട്ടിങ്​ മെഷീനിൽ ശരിയായി രേഖപ്പെടുത്തപ്പെടും എന്ന്​​ പ്രതീക്ഷയും വിശ്വാസവും അർപ്പിക്കുകയാണ്​. എന്നാൽ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. തൽക്കാലം തെരഞ്ഞെടുപ്പ്​ കമീഷനിൽ വിശ്വാസമർപ്പിക്കുകയല്ലാതെ മ​റ്റ്​ വഴിയില്ല. ബി.ജെ.പിയെ എതിർക്കുക എന്നതിൽ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം ഒരേ നിലപാടാണ്​. പല കാരണങ്ങളാൽ എല്ലായിടത്തൊന്നും വേണ്ടത്ര പ്രതിപക്ഷ സഖ്യങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത്​ വാസ്​തവവുമാണ്​.


എന്നാലും സഹിച്ചുമടുത്ത ജനത്തിന്​ മോദി ഭരണത്തിനെതിരെ വിധിയെഴുതാതിരിക്കാനാവില്ല. വടകരയിലെ മുരളിയുടെ സ്ഥാനാർഥിത്വം കേരളത്തിലാകെ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തി​​െൻറ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന സ്ഥാനാർഥി പട്ടികയായിരുന്നു സി.പി.എമ്മി​േൻറത്​. പി. ജയരാജ​​െൻറ സ്ഥാനാർഥിത്വം വടകരയിൽ മാത്രമല്ല മറ്റ്​ ലോകസഭ മണ്ഡലങ്ങളിലും ജനങ്ങളുടെ പ്രതിഷേധത്തിന്​ കാരണമാകും.
ഒരുകാലത്ത്​ മാധ്യമങ്ങൾ പോലും നരഭോജിയെന്ന്​ വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ പിന്നീട്​ രാജ്യത്തി​​െൻറ രക്ഷകനായി അവതരിപ്പിക്കാൻ ബി.ജെ.പി നടത്തിയ ശ്രമം പോലൊന്നാണ്​ കൊലയാളിയായ പി. ജയരാജനെ വെള്ളരിപ്രാവായി പുനരവതരിപ്പിക്കാനുള്ള സി.പി.എമ്മി​​െൻറ ശ്രമം. ഇൗ വെല്ലുവിളി ഏറ്റെടുത്ത്​ കെ. മുരളീധരൻ സ്ഥാനാർഥിയായതോടെ 20 മണ്ഡലങ്ങളിലും അത്​ യു.ഡി.എഫിന്​ അനുകൂല തരംഗമുണ്ടാക്കും. വടകരയാണ്​ ഇക്കുറി കേരളത്തി​​െൻറ വിധി തീരുമാനിക്കുക. കെ. കരുണാകരൻ മുസ്​ലീം ലീഗി​​െൻറ ഏറ്റവും നല്ല രാഷ്​ട്രീയ സുഹൃത്തായിരുന്നു.

ആ കരുണാകര​​െൻറ മകനായ കെ. മുരളീധരൻ ലീഗി​​െൻറ ഏറ്റവും അടുത്ത സുഹൃത്താണ്​. മലബാറിലേക്കുള്ള അദ്ദേഹത്തി​​െൻറ മടങ്ങിവരവിനെ​ മുസ്​ലിം ലീഗ്​ വലിയ ആവേശത്തോടെയാണ്​ എതിരേൽക്കുന്നത്​. പൊന്നാനിയിൽ ഇ.ടി മുഹമ്മദ്​ ബഷീർ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഭൂരിപക്ഷം കുറഞ്ഞുവരികയായിരുന്നു. എന്നാൽ ഇത്തവണ പഴയ ഭൂരിപക്ഷത്തിലേക്ക്​ മടങ്ങിപ്പോകും. മുക്കാൽ ലക്ഷത്തിന്​ മുകളിലാവും അത്​. അതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്​. മുസ്​ലിം ലീഗ്​ യുവാക്കൾക്ക്​ മതിയായ പരിഗണന കൊടുക്കുന്നുണ്ട്​. രണ്ട്​ ലോകസഭ മണ്ഡലങ്ങളിലും മുമ്പും വളരെ മുതിർന്ന, ദേശീയ പ്രാധാന്യമുള്ള നേതാക്കളാണ്​ നിന്നിട്ടുള്ളത്​. എന്നാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക്​ വലിയ പരിഗണന തന്നെ ലീഗ്​ നേതൃത്വം നൽകും എന്നാണ്​ പ്രതീക്ഷ. ശബരിമലയിൽ വിശ്വാസികൾക്ക്​ വേണ്ടി ആദ്യം രംഗത്തുവന്നത്​ മുസ്​ലിം ലീഗാണ്​. ഹൈവന്ദവസമൂഹത്തിൽ ഇത്​ മുസ്​ലിം ലീഗി​​െൻറ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്​. ലീഗും യു.ഡി.എഫും എക്കാലത്തും എല്ലാ മതവിശ്വാസികൾക്കുമൊപ്പമാണ്​. ശബരിമലയിൽ യു.ഡി.എഫി​​െൻറ നിലപാടാണ്​ ശരിയെന്ന്​ ഇൗ തെരഞ്ഞെടുപ്പ്​ തെളിയിക്കും. എന്നാൽ ഇൗ തെരഞ്ഞെടുപ്പിൽ ശബരിമലയല്ല മുഖ്യ വിഷയം. സ്വന്തന്ത്ര ഇന്ത്യയിലെ ഏറ്റവും നിർണായകമായ ഇൗ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയങ്ങൾ അനവധിയുണ്ട്​ എന്നും സാദിഖലി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafal idapad-saudi-saudi news
News Summary - rafal idapad-saudi-saudi news
Next Story