റാബഖ് കെ.എം.സി.സി പൊതുസമ്മേളനം
text_fieldsഏഴര പതിറ്റാണ്ടിെൻറ അഭിമാനം' എന്ന വിഷയത്തിൽ റാബഖ് കെ.എം.സി.സി സംഘടിപ്പിച്ച
പൊതുസമ്മേളനം അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
റാബഖ്: മുസ്ലിംലീഗിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് ‘ഏഴരപ്പതിറ്റാണ്ടിെൻറ അഭിമാനം’ എന്ന വിഷയത്തിൽ റാബഖ് കെ.എം.സി.സി പൊതുസമ്മേളനം സംഘടിപ്പിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്ഹാഖ് പൂണ്ടോളി, സാമ്പിൽ മമ്പാട് തുടങ്ങിയവർ സംസാരിച്ചു. നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി കുടുംബങ്ങൾക്ക് വേണ്ടി ശിഹാബ് വിളയിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞിക്കോയ തങ്ങൾ, ഗഫൂർ ചേലേമ്പ്ര, ഗഫൂർ കടുങ്ങല്ലൂർ, ഹംസ കപൂർ, തൗഹാദ് മേൽമുറി, ഉസ്മാൻ കാരി, ഹാഫിസ് ഒളമതിൽ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിെൻറ ഭാഗമായി റാബഖിൽ 25 വർഷം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു. ഇശൽ നൈറ്റും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

