Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി​ക​ൾ​ക്ക്​...

പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​
cancel

സൗജന്യമാക്കിയ കേ​ര​ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം –കേ​ളി

റി​യാ​ദ്: വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ആ​ർ.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ന​ട​ത്താ​നു​ള്ള കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​െൻറ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി.

വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന​പ്ര​കാ​രം വി​ദേ​ശ​ത്തു​നി​ന്നും 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ടെ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഉ​ട​നെ കോ​വി​ഡ് ഇ​ല്ല എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ടെ​സ്​​റ്റും ചെ​യ്തി​രി​ക്ക​ണം. ഇ​തി​നൊ​ക്കെ പ്ര​വാ​സി​ക​ൾ സ്വ​ന്തം ​ൈക​യി​ൽ​നി​ന്ന്​ തു​ക മു​ട​ക്കേ​ണ്ടു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ തോ​ന്നി​യ​തു​പോ​ലു​ള്ള തു​ക​യാ​ണ് ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഈ​ടാ​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

തു​ച്ഛ വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യും കു​ടും​ബ​മാ​യി വ​രു​ന്ന പ്ര​വാ​സി​ക​ളെ​യു​മാ​ണ് ഇ​ത് വ​ലി​യ​തോ​തി​ൽ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​യി ന​ട​ത്താ​നു​ള്ള കേ​ര​ള സ​ർ​ക്കാ​റി​‍െൻറ തീ​രു​മാ​നം വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്ന വാ​ർ​ത്ത​യാ​ണ്.

കേ​ര​ള സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​ന്ന ഇ​ത്ത​രം തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്ന​തോ​ടൊ​പ്പം യാ​ത്ര​ക്കു​മു​മ്പ്​ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി​വി​രു​ദ്ധ തീ​രു​മാ​നം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ളി സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു

റി​യാ​ദ്: കോ​വി​ഡ് കാ​ലം മു​ത​ൽ ദു​രി​ത​ത്തി​ലാ​യ ഗ​ൾ​ഫി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ വീ​ണ്ടും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണ്​ നാ​ട്ടി​ലേ​ക്കു​ള്ള പു​തി​യ യാ​ത്ര​​ക്കു​ള്ള നി​യ​മ​മെ​ന്ന്​ റി​യാ​ദി​ലെ കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

വി​ദേ​ശ​ത്തു​ള്ള മി​ക്ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി​രി​ക്കെ ഇ​ന്ത്യ​യി​ൽ സ്വ​ന്തം ചെ​ല​വി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

കൈ​ക്കു​ഞ്ഞി​നു​പോ​ലും കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന നി​ർ​ബ​ന്ധം ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും ഉ​ണ്ടാ​ക്കു​ന്ന​ത്. കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​റു​ക​ൾ പി​ന്നെ​യും സാ​മ്പ​ത്തി​ക​മാ​യി ചൂ​ഷ​ണ​വും ബു​ദ്ധി​മു​ട്ടും സൃ​ഷ്​​ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്.

ഇ​ത​ര​രാ​ജ്യ​ങ്ങ​ൾ​പോ​ലും അ​ത​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക് പി.​സി.​ആ​ർ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കു​ക​യും ഫ​ലം നെ​ഗ​റ്റി​വ് ആ​ണെ​ങ്കി​ൽ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ സ്വ​ന്തം രാ​ജ്യം പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് ഉ​ട​ൻ​ത​ന്നെ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ലൈ​ജു മ​ണി​മ​ല പ​റ​ഞ്ഞു. ഇ​ത്ത​രം ദു​ഷ്​​ട​ലാ​ക്കു​ള്ള സ​മീ​പ​നം സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണം –ജു​ബൈ​ൽ കെ.​എം.​സി.​സി

ജു​ബൈ​ൽ: പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ർ​ഗ​നി​ര്‍ദേ​ശ​ത്തി​െൻറ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ന് 72 മ​ണി​ക്കൂ​ര്‍ മു​മ്പ് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ചെ​യ്തി​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. കൂ​ടാ​തെ നാ​ട്ടി​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ 1800 രൂ​പ മു​ട​ക്കി വീ​ണ്ടും ചെ​യ്യ​ണം. തു​ട​ര്‍ന്ന് ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മ്പോ​ള്‍ വീ​ണ്ടും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​താ​യി ഉ​ണ്ട്. കു​ടും​ബ​മാ​യി നാ​ട്ടി​ലേ​ക്ക​ു വ​രു​ന്ന പ്ര​വാ​സി​ക​ള്‍ ഇ​തു​മൂ​ലം ക​ടു​ത്ത സാ​മ്പ​ത്തി​ക ചെ​ല​വാ​ണ് വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത്. തൊ​ഴി​ല്‍ന​ഷ്​​ട​വും ദീ​ര്‍ഘ​കാ​ല​മാ​യി തൊ​ഴി​ലും ശ​മ്പ​ള​വു​മി​ല്ലാ​തെ ദു​രി​ത​ക്ക​യ​ത്തി​ല്‍പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ യു.​എ. റ​ഹീം, ഫാ​സ് മു​ഹ​മ്മ​ദ് അ​ലി, ജാ​ഫ​ർ തേ​ഞ്ഞി​പ്പ​ലം, ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ആ​യി​ര​ത്തോ​ളം മ​ല​യാ​ളി​ക​ള്‍ വി​ദേ​ശ​ത്ത് മ​രി​ച്ചു. അ​വ​ര്‍ക്ക് ഒ​രു രൂ​പ​പോ​ലും ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ല്ല. കോ​വി​ഡ് കാ​ല​ത്ത് ഗ​ള്‍ഫി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് എ​ന്തു​ ന​ല്‍കി​യെ​ന്ന് കേ​ര​ള സ​ര്‍ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R. T. P. C. R. Test
News Summary - R. T. P. C. R. Test for Immigrants
Next Story