ഖുർതുബ ഫൗണ്ടേഷൻ ദമ്മാം കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഖുർതുബ ഫൗണ്ടേഷൻ ഭാരവാഹികൾ ദമ്മാമിൽ വാർത്താസമ്മേളനത്തിൽ
ദമ്മാം: രാഷ്ട്രീയ, വിദ്യാഭ്യാസ, പൊതുബോധമുണർത്തി ഉത്തമ പൗരന്മാരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ ബിഹാറിലെ കിഷൻഗഞ്ചിൽ പ്രവർത്തിക്കുന്ന ഖുർതുബ ഫൗണ്ടേഷന് പിന്തുണയായി ദമ്മാമിൽ ‘തകാതുഫ്’ കമ്മിറ്റി രൂപവത്കരിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 14 അംഗങ്ങളടങ്ങിയതാണ് കമ്മിറ്റി.
ഇന്ത്യയിൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ന്യൂനപക്ഷവിഭാഗങ്ങൾ കൂടുതലുള്ള കിഷൻഗഞ്ച് ജില്ല ആസ്ഥാനമായി നോർത്ത് ഇന്ത്യയുടെ നാനോന്മുഖ പുരോഗതിക്ക് ആവശ്യമായത് ചെയ്യുകയും രാഷ്ട്ര നിർമാണ പ്രക്രിയകളിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഖുർതുബ ഫൗണ്ടേഷന്റെ ലക്ഷ്യം.
ഇതിനായി ഗവർമെന്റ് സ്കൂളുകൾ, മഹല്ലുകൾ, ദലിത് ഗ്രാമങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് വിവിധ ശാക്തീകരണ പ്രവർത്തനങ്ങൾ ഫൗണ്ടേഷനുകീഴിൽ നടന്നുകൊണ്ടിരിക്കുന്നു. ഭിന്നശേഷിക്കാർക്കായി തണൽ സ്പെഷൽ സ്കൂൾ, കാഫിൽ എജു വില്ലേജ്, പബ്ലിക് സ്കൂൾ, ലേണേഴ്സ് ക്ലിനിക്, ആർട്സ് ആൻഡ് സയൻസ് കോളജ്, ലേണിങ് സെന്റർ, റോപ് - കരിയർ ഗൈഡൻസ് സെന്റർ, ഖുർആൻ അക്കാദമി തുടങ്ങിയവ അതിൽ ചിലതാണ്.
കേവല രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ഒരു ജനതയുടെ സമഗ്ര പരിവർത്തനമാണ് ഖുർതുബ ലക്ഷ്യമിടുന്നത്. ഖുർതുബ ഡയറക്ടർ ഡോ. സുബൈർ ഹുദവിയുടെ നേതൃത്വത്തിലാണ് തകാതുഫ് കമ്മിറ്റി രൂപവത്കരണം നടന്നത്.
മുഹമ്മദ് കുട്ടി കോഡൂർ, ഫൈസൽ ഇരിക്കൂർ, സവാദ് ഫൈസി, ജമാൽ മീനങ്ങാടി, മുഹമ്മദ് കുട്ടി ഖഫ്ജി, ഫസൽ മഞ്ചേരി, ഒ.പി. ഹബീബ്, മഹമൂദ് പൂക്കാട്, ഹിശാം അൽ കോബാർ, ബശീർ പാങ്ങ്, ഉമർ ഓമശ്ശേരി, മജീദ് കൊടുവള്ളി, റഹ്മാൻ കാരയാട്, ഫൈസൽ കൊടുമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട തകാതുഫ് അംഗങ്ങൾ. ഡോ. സുബൈർ ഹുദവി, അബൂ ജിർഫാസ് മൗലവി, അബ്ദുൽ മജീദ് കൊടുവള്ളി, ആലിക്കുട്ടി ഒളവട്ടൂർ, സുഹൈൽ ഹുദവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

