Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖു​ർ​ആ​ൻ പ്ര​ദ​ർ​ശ​ന...

ഖു​ർ​ആ​ൻ പ്ര​ദ​ർ​ശ​ന മ്യൂ​സി​യ​ത്തി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹം

text_fields
bookmark_border
ഖു​ർ​ആ​ൻ പ്ര​ദ​ർ​ശ​ന മ്യൂ​സി​യ​ത്തി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹം
cancel
camera_alt???????????????????????????????????? ???????? ?????????? ???????????????????
മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​ക്ക​രി​കി​ലെ ഖു​ർ​ആ​ൻ പ്ര​ദ​ർ​ശ​ന മ്യൂ​സി​യം കാ​ണാ​ൻ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രും സ​ന്ദ​ർ​ശ​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ മ​ത​കാ​ര്യാ​ല​യം ഒ​രു​ക്കി​യ മ്യൂ​സി​യം കാ​ണാ​നെ​ത്തു​ന്ന​തെ​ന്ന്​ മ്യൂ​സി​യം മേ​ധാ​വി റ​ജാ​അ്​ അ​ൽ​ജു​ഹ്​​നി പ​റ​ഞ്ഞു. പ​ത്തോ​ളം ഭാ​ഷ​ക​ളി​ലു​ള്ള ഖു​ർ​ആ​ൻ വി​വ​ർ​ത്ത​ന​ങ്ങ​ൾ, ഖു​ർ​ആ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​തി​​െൻറ പ്ര​ചാ​ര​ണ​ത്തി​നും സൗ​ദി അ​റേ​ബ്യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ, വ​ള​രെ കൊ​ല്ല​ങ്ങ​ൾ​ക്ക്​ മു​മ്പു​ള്ള ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​ ​പ​തി​പ്പു​ക​ൾ, ഖു​ർ​ആ​ൻ എ​ഴു​ത്ത്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഖു​ർ​ആ​നു​ക​ൾ, ഫ​ല​ക​ങ്ങ​ൾ, ചി​ത്ര​ങ്ങ​ൾ, ഖു​ർ​ആ​​െൻറ അ​വ​ത​ര​ണ, ​ക്രോ​ഡീ​ക​ര​ണ ച​രി​ത്രം, ഖു​ർ​ആ​ൻ പ​ഠി​ക്കേ​ണ്ട​തി​​െൻറ പ്രാ​ധാ​ന്യം, പാ​രാ​യ​ണ രീ​തി​ക​ൾ, പ്ര​മു​ഖ​രു​ടെ ഖു​ർ​ആ​ൻ പ​രാ​യ​ണം തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​താ​ണ് മ​ദീ​ന​യി​ലെ​ ഖു​ർ​ആ​ൻ മ്യൂ​സി​യം. വി​വി​ധ ഹാ​ളു​ക​ളോ​ടു കൂ​ടി​യ മ്യൂ​സി​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​ദ​ർ​ശ​നം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഷോ​ർ​ട്ട്​ ഫി​ലി​മും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimuseumgulf newsqurhan
News Summary - qurhan-museum-saudi-gulf news
Next Story