ഖുർആൻ മൊബൈൽ ആപ് രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
text_fieldsജിദ്ദ: മൊബൈൽ ഫോൺ ആപ്പിലൊരുക്കിയ ഖുർആെൻറ രണ്ടാം പതിപ്പ് സൗദി ഇസ്ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് ഉദ്ഘാടനം ചെയ്തു. ആപ്പിൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് കോംപ്ലക്സാണ് പുതിയ ആപ് വികസിപ്പിച്ചത്. വിഷൻ 2030ന് അനുസൃതമായി ആധുനിക സാേങ്കതിക വിദ്യകളുടെ വികാസത്തോടൊപ്പം പുതിയ സവിശേഷതകളും അപ്ഡേറ്റുകളും ഉൾക്കൊള്ളുന്നതാണ് ഇെതന്ന് മന്ത്രി പറഞ്ഞു. ലോകത്തിലെ എല്ലാ മുസ്ലിംകൾക്കും ഉപകാരപ്പെടും വിധം ഒന്നിലധികം ഭാഷകളിലാണ് തയാറാക്കിയത്. ഖുർആെൻറ ശ്രേഷ്ഠമായ സന്ദേശം പ്രചരിപ്പിക്കുന്നതിൽ ആഴത്തിൽ സ്വധീനം ചെലുത്താൻ കഴിയുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഖുർആൻ അച്ചടിക്കുന്നതിനുള്ള ലോകത്തെ ഏറ്റവും വലിയ പ്രസാണ് മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് കോംപ്ലക്സ്. 36 വർഷം മുമ്പാണ് ഇത് സ്ഥാപിച്ചത്. മുസ്ലിം ലോകത്തിന് സൗദി അറേബ്യയുടെ സമ്മാനമാണിത്. കഴിഞ്ഞവർഷം റമദാൻ തുടക്കത്തിൽ മന്ത്രാലയം ‘പ്രവാചകെൻറ വിശുദ്ധ നഗരം’എന്ന ആദ്യ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. മൂന്നു ദശലക്ഷത്തിലധികം ആളുകൾ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 13 ലോക ഭാഷകളിൽ ഇത് ലഭ്യമാണെന്നും മറ്റ് പല സവിശേഷതകളും അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
