ഖുറയാത്ത് ക്രിക്കറ്റ് ക്ലബ്; നോർത്തേൺ റീജ്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് 2025 സീസൺ സമാപിച്ചു
text_fieldsടീം ഖുറയാത്ത് നൈറ്റ് റൈഡേഴ്സ് ട്രോഫിയുമായി
അൽ ഖുറായാത്ത്: ഖുറായാത്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർത്തേൺ റീജ്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് 2025 സീസൺ നാല് സമാപിച്ചു. പ്രദേശത്തെ വിവിധ ക്രിക്കറ്റ് ടീമുകൾ മാറ്റുരച്ച മത്സരം ഖുറയാത്ത് ക്രിക്കറ്റ് ക്ലബ് അംഗങ്ങളുടെ മികവുറ്റ സംഘാടനത്തിൽ ശ്രദ്ധേയമായിരുന്നു.
ഖുറായാത്ത് ക്രിക്കറ്റ് ക്ലബ്ബിനെ ഫൈനലിൽ പരാജയപ്പെടുത്തി ഖുറയാത്ത് നൈറ്റ് റൈഡേഴ്സ് വിജയികളായി. ബെസ്റ്റ് ബാറ്റ്സ്മാൻ ആയി ഹിജാസ്, ബെസ്റ്റ് ബൗളർ ഷറഫ്, ബെസ്റ്റ് ഫീൽഡർ ജോബി കണ്ണൂർ, ബെസ്റ്റ് കോച്ച് കെ.ടി മിറാഷ് എന്നിവരെ തെരഞ്ഞെടുത്തു. ക്യാപ്റ്റൻ രതീഷ് തങ്കച്ചൻ നയിച്ച ഖുറയാത്ത് ക്രിക്കറ്റ് ക്ലബ് ഫെയർ പ്ലേയ് പോയന്റ്സ് നേടി ശ്രദ്ധ ആകർഷിച്ചു. ക്ലബ് രക്ഷാധികാരി മണികണ്ഠൻ ഡോ. മല്ലികാർജുൻ, ലിബിൻ സെബാസ്റ്റ്യൻ, രാജേഷ് വർക്കല, ഷൈനു തിരുവല്ല, അനീഷ് തിരുവമ്പാടി, ടോണി കോട്ടയം, വിഷ്ണു കൊല്ലം, റെയ്സ് വയനാട് എന്നിവരാണ് മത്സരത്തിന് ചുക്കാൻ പിടിച്ചത്. ഹർഷൽ കാലിക്കറ്റ് , രതീഷ് തങ്കച്ചൻ, അരുൺ, ധിമേഷ് കൊല്ലം എന്നിവർ നേതൃത്വം നൽകി. ക്രിക്കറ്റ് ടൂർണമെന്റ് ലോക കാൻസർ രോഗികളോടുള്ള സമർപ്പണമായി കണ്ട് അവരോടുള്ള ഐക്യദാർഢ്യമായി മാറുവാൻ ക്രിക്കറ്റ് ടീമുകളോട് ഖുറയാത്ത് ജനറൽ ആശുപത്രിയിലെ ഡോ. മല്ലികാർജുൻ ഉണർത്തി. സൗദി മിനിസ്ട്രി ഓഫ് ഇന്റീരിയർ മുൻ ചീഫ് അഹമ്മദ് ഹമൂദ് അബു ഫൈസൽ മുഖ്യാതിഥിയായിരുന്നു.
ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ രതീഷ് തങ്കച്ചൻ, ഖുറയാത്ത് നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശിഹാബ് കൊടുങ്ങലൂർ, അഷ്റഫ് , ഷൈനു തിരുവല്ല, ധിമേഷ് കൊല്ലം, ഹർഷൽ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

