കൂടുതൽ ക്വാറൻറീൻ വാർഡുകൾ സജ്ജീകരിക്കുന്നു
text_fieldsജിദ്ദ: അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ക്വാറൻൻറീൻ വാർഡുകൾ ഒരുക്കുന്ന നടപ ടികൾ സജീവം. ആരോഗ്യവകുപ്പുമായി സഹകരിച്ച് ടൂറിസം മന്ത്രാലയത്തിന് കീഴിലാണ് ടൂറിസ്റ്റ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ക്വാറൻൻറീൻ വാർഡുകൾ ഒരുക്കുന്നത്. രാജ്യത്തെ വിവിധ മേഖലകളിൽ നിരവധി ടൂറിസ്റ്റ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ക്വാറൻൻറീൻ കേസുകൾ സ്വീകരിക്കുന്നതിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിനായുള്ള കെട്ടിടങ്ങൾക്ക് ടൂറിസം മന്ത്രാലയം പ്രത്യേക നിബന്ധനകളും വെച്ചിട്ടുണ്ട്. റിയാദ് മേഖലയിൽ 1892 റൂമുകളുള്ള 13 സ്ഥാപനങ്ങളും മക്കയിൽ 2827 റൂമുകളുള്ള 10 കെട്ടിടങ്ങളും കിഴക്കൻ മേഖലയിൽ 1984 റൂമുകളുള്ള 10 സ്ഥാപനങ്ങളും ഒരുക്കിയതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ ടൂറിസ്റ്റ് സ്ഥാപനങ്ങളിൽ ആവശ്യത്തിന് ഉപയോഗിക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തിവരുകയാണെന്നും അറിയിച്ചു.
റിയാദിലെ നിരവധി വിനോദ സഞ്ചാര പാർപ്പിട സൗകര്യങ്ങൾ ടൂറിസം മന്ത്രി അഹ്മദ് ബിൻ അഖീൽ അൽഖാത്തിബ് സന്ദർശിച്ചു. അടിയന്തരഘട്ടത്തിൽ ക്വാറൻൻറീൻ കേസുകളുമായെത്തുന്നവരെ താമസിപ്പിക്കുന്നതിനായി കെട്ടിടങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറുന്നതിെൻറ മുന്നോടിയായിരുന്നു സന്ദർശനം.
കെട്ടിടത്തിലെ സൗകര്യങ്ങളും സേവനങ്ങളും മന്ത്രി വിലയിരുത്തി. നിക്ഷേപകരും കെട്ടിട ഉടമകളുമായവരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന സഹകരണം പ്രത്യേകം എടുത്തുപറഞ്ഞു. ആവശ്യത്തിന് ഉപയോഗിക്കാൻ കെട്ടിടങ്ങൾ നൽകുന്നത് വലിയ സേവനമാണ്. ഇനിയും ആരെങ്കിലും കെട്ടിടങ്ങളും ഹോട്ടലുകളും നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ 930 എന്ന ടൂറിസം കാൾ സെൻററിൽ വിളിച്ചറിയിക്കണം. വിവിധ വകുപ്പുകളുമായി സഹകരിച്ച് ടൂറിസം വകുപ്പിന് കീഴിൽ ടൂറിസ്റ്റുകൾക്കും നിക്ഷേപകർക്കും സ്വദേശികളും വിദേശികളുമായവർക്കും ആരോഗ്യ ബോധവത്കരണം നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
