ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ മഹ്ജറിൽ ഖുർആൻ പഠനക്ലാസ് ആരംഭിച്ചു
text_fieldsജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെൻറർ മഹ്ജറിൽ ആരംഭിച്ച
ഖുർആൻ പഠനക്ലാസിന്റെ ഉദ്ഘാടനം അബ്ദുൽ ഗഫൂർ
പൂവഞ്ചേരി നിർവഹിക്കുന്നു
ജിദ്ദ: മലയാളികൾക്കിടയിൽ വിശുദ്ധ ഖുർആനിെൻറയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിൽ കൃത്യമായ പ്രബോധന പ്രവർത്തനങ്ങൾ നടത്തിവരുന്ന ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ മഹ്ജറിലുള്ള ന്യൂ ഗുലൈൽ പോളിക്ലിനിക്കിൽ ഖുർആൻ പഠനക്ലാസ് ആരംഭിച്ചു. പോളിക്ലിനിക്ക് സി.ഇ.ഒ അബ്ദുൽ ഗഫൂർ പൂവഞ്ചേരി ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.
മാനവരാശിയുടെ സമ്പൂർണ സംസ്കരണത്തിെൻറ നിദാനം വിശുദ്ധ ഖുർആനിെൻറ ആശയങ്ങളെ ജീവവായുവാക്കുകയാണെന്നും അതിെൻറ പ്രകടനമായ പ്രവാചക ജീവിതത്തിെൻറ നേർ ചിത്രം ഒരോരുത്തരിലൂടേയും സാക്ഷാത്കരിക്കലാണെന്നും പഠന ക്ലാസിന് നേതൃത്വം നൽകിയ ശിഹാബ് സലഫി എടക്കര പ്രസ്താവിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും അഷ്റഫ് ഒളവണ്ണ നന്ദിയും പറഞ്ഞു.
ഇസ്സുദ്ദീൻ സ്വലാഹി ഖുർആൻ പഠനത്തിെൻറ സവിശേഷതകളെക്കുറിച്ച് വിവരിച്ചു. എല്ലാ തിങ്കളാഴ്ചയും ഇശാ നമസ്കാരത്തിന് ശേഷമായിരിക്കും ക്ലാസുകൾ ആരംഭിക്കുക. വിശുദ്ധ ഖുർആനിലെ അമൂല്യമായ പാഠങ്ങൾ മനസ്സിലാക്കാൻ എല്ലാവരെയും ഖുർആൻ പഠനക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0571796161, 0500903547, 0509396416
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

