ഖുര്‍ആന്‍ പാരായണ വിജയികൾക്ക് സമ്മാനം നൽകി
text_fields1. അര്‍ഷദ് അലി, 2. മുഹമ്മദ് ബിന്‍ഷാദ്, 3. മിദ്ലാജ് സിനാന്, 4. നൂറാ ആസിഫ്, 5. ഐഷ ഇസ്സ, 6. ഫാത്തിമ നസ്റിന്
ദമ്മാം: യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദമ്മാം മേഖലയിലുള്ള പുരുഷ-വനിതകള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. നിരവധി പേർ പങ്കെടുത്ത മത്സരത്തില്‍ വനിത വിഭാഗത്തില്‍നിന്ന് നൂറാ ആസിഫ്, ഐഷ ഇസ്സ, ഫാത്തിമ നസ്റിന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ അര്‍ഷദ് അലി ഒന്നാം സ്ഥാനവും മുഹമ്മദ് ബിന്‍ഷാദ്, മിദ്ലാജ് സിനാന് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദമ്മാമില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

