Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അ​ൽ ഇ​ത്ഖാ​ൻ’ ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ കോ​ഴ്സ് സെ​പ്റ്റം​ബ​ർ 12 മു​ത​ൽ

text_fields
bookmark_border
‘അ​ൽ ഇ​ത്ഖാ​ൻ’ ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ കോ​ഴ്സ് സെ​പ്റ്റം​ബ​ർ 12 മു​ത​ൽ
cancel
camera_alt

ജി​ദ്ദ അ​ന​സ് ബി​ൻ മാ​ലി​ക് സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ഷ​റ​ഫി​യ്യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദി​ലു​ള്ള അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​റി​ന് കീ​ഴി​ൽ ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ​ത്തി​നാ​യി ‘അ​ൽ ഇ​ത്ഖാ​ൻ’ എ​ന്ന പു​തി​യ സം​രം​ഭം ആ​രം​ഭി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​നു​ഷ്യ​രെ അ​ന്ധ​കാ​ര​ത്തി​ൽ നി​ന്നും വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ദൈ​വി​ക ഗ്ര​ന്ഥ​ത്തി​െൻറ പ​ഠ​ന​വും മ​ന​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെൻറ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ഈ ​കോ​ഴ്സ്. പ്ര​ഥ​മ ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ 12ന് ​ആ​രം​ഭി​ക്കും.

ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട് ബാ​ച്ചു​ക​ളാ​യാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് വ​യ​സ്സ് മു​ത​ൽ 13 വ​യ​സ്​ വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ മോ​ണി​ങ്​ ബാ​ച്ചും, ഏ​ഴ് വ​യ​സ്സ് മു​ത​ൽ ഏ​ത് പ്രാ​യ​ത്തി​ലു​മു​ള്ള കു​ട്ടി​ക​ൾ​ക്കും പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ശ​നി മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഈ​വ​നി​ങ്​ ബാ​ച്ചു​മാ​ണ് ന​ട​ക്കു​ക.

കോ​ഴ്സി​ൽ അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഷ​റ​ഫി​യ്യ​യി​ലെ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ​യി​ൽ സൗ​ദി അ​വ്വ​ൽ ബാ​ങ്കി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ ഓ​ഫീ​സു​മാ​യോ 0535618598, 0509299816 എ​ന്നീ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ചു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ സു​നീ​ർ പു​ളി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, കോ​ഴ്സ് അ​ക്കാ​ദ​മി​ക് മേ​ധാ​വി മു​ഹ​മ്മ​ദ് റ​ഫീ​ഖ് സു​ല്ല​മി, അ​ൽ ഇ​ത്ഖാ​ൻ പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ർ​റ​ഊ​ഫ് അ​ൽ ഹി​ക​മി, കോ​ഓ​ഡി​നേ​റ്റ​ർ നൗ​ഫ​ൽ പീ​ടി​യേ​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Al Itkhan’ Quran Recitation Course from September 12
Next Story