കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഖുർആൻ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
text_fieldsകോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഖുർആൻ പാരായണ മത്സര വിജയികൾക്ക് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമ്മാനം വിതരണം ചെയ്യുന്നു
റിയാദ്/വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ‘സിക്സ് മൊയീസ്’ കാമ്പയിന്റെ ഭാഗമായി റമദാനിൽ മണ്ഡലത്തിലെ വിദ്യാർഥി - വിദ്യാർഥിനികൾക്കുവേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ പാരായണ മത്സര വിജയികളെ അനുമോദിച്ചു.
വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫിസിൽ നടന്ന പരിപാടി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ഭാരവാഹിയായ റഫീഖ് പുല്ലൂർ, മണ്ഡലം ഭാരവാഹികളായ മൊയ്ദീൻ കുട്ടി പൂവ്വാട്, നൗഷാദ് കണിയേരി, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, പി.പി. മുഹമ്മദ് പൊന്മള, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, മുഹമ്മദലി നീറ്റുകാറ്റിൽ തുടങ്ങിയവർ സംസാരിച്ചു. ശുഐബ് മന്നാനി വളാഞ്ചേരി സ്വാഗതവും ജംഷീദ് കൊടുമുടി നന്ദിയും പറഞ്ഞു. റബീഅ് ഖിറാഅത് നടത്തി.
ചീഫ് ജഡ്ജസ് മുഹമ്മദ് അനസുദ്ധീൻ മർജാനി ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ക്യാഷ് പ്രൈസ്, ഫലകം എന്നിവ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിതരണം ചെയ്തു. ഫൈനൽ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ വിതരണം ചെയ്തു.
ഖുർആൻ പാരായണ മത്സരം ജൂനിയർ വിഭാഗം വിജയികൾ (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ): ഇഷ ഫാത്തിമ (മാറാക്കര), മുഹമ്മദ് മിൻഹാജ് (ഇരിമ്പിളിയം), മുഹമ്മദ് ലാസിം (എടയൂർ). സീനിയർ ആൺ കുട്ടികൾ: മുഹമ്മദ് ജിനാൻ (മാറാക്കര), എ.പി. റബീഹ് (വളാഞ്ചേരി), എം. മാഹിർ (പൊന്മള). സീനിയർ പെൺകുട്ടികൾ: ഫാത്തിമ നൂറ കല്ലിങ്ങൽ (മാറാക്കര), ആയിഷ മെഹ്വിഷ് (എടയൂർ), ഷൻസ ഫാത്തിമ (കുറ്റിപ്പുറം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

