Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ലെ ഖു​ർ​ആ​ൻ...

മ​ക്ക​യി​ലെ ഖു​ർ​ആ​ൻ മ്യൂ​സി​യം; ക​പ്പ​ലി​െൻറ ആ​കൃ​തി​യി​ലു​ള്ള അ​പൂ​ർ​വ കൈ​യെ​ഴു​ത്ത് പ്ര​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു

text_fields
bookmark_border
മ​ക്ക​യി​ലെ ഖു​ർ​ആ​ൻ മ്യൂ​സി​യം; ക​പ്പ​ലി​െൻറ ആ​കൃ​തി​യി​ലു​ള്ള അ​പൂ​ർ​വ കൈ​യെ​ഴു​ത്ത് പ്ര​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു
cancel
camera_alt

മ​ക്ക ഹി​റാ ക​ൾ​ച​റ​ൽ ഡി​സ്ട്രി​ക്ട് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച അ​പൂ​ർ​വ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത് പ്ര​തി​യു​ടെ കോ​പ്പി

മ​ക്ക: ഹി​റ ക​ൾ​ച​റ​ൽ ഡി​സ്ട്രി​ക്ടി​ലെ ഹോ​ളി ഖു​ർ​ആ​ൻ മ്യൂ​സി​യ​ത്തി​ൽ ഇ​സ്‌​ലാ​മി​ക കാ​ലി​ഗ്രാ​ഫി​യു​ടെ സ​ർ​ഗാ​ത്മ​ക​ത വി​ളി​ച്ചോ​തു​ന്ന അ​പൂ​ർ​വ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത് പ്ര​തി സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ഒ​രു ക​പ്പ​ലി​െൻറ ആ​കൃ​തി​യി​ൽ ത​യാ​റാ​ക്കി​യ ഈ ​സ​വി​ശേ​ഷ​മാ​യ പൈ​തൃ​ക കൃ​തി ഹി​ജ്‌​റ അ​ഞ്ചാം നൂ​റ്റാ​ണ്ടി​ലേ​താ​ണെ​ന്നാ​ണ് (എ.​ഡി. 11-ാം നൂ​റ്റാ​ണ്ട്) ക​രു​ത​പ്പെ​ടു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി ഖു​ർ​ആ​ൻ എ​ഴു​തു​ന്ന​തി​ൽ മു​സ്‌​ലിം​ക​ൾ കൈ​വ​രി​ച്ച ക​ലാ വൈ​ദ​ഗ്ധ്യ​ത്തെ​യും നൂ​ത​ന ദൃ​ശ്യ​പ്രാ​തി​നി​ധ്യ​ത്തെ​യു​മാ​ണ് ഈ ​ദൃ​ശ്യ​വി​രു​ന്ന് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

പ​ഴ​യ കാ​ല കാ​ലി​ഗ്ര​ഫി ലി​പി​യി​ൽ ആ​റ് ക​ട​ലാ​സു​ക​ളി​ലാ​യി ത​യാ​റാ​ക്കി​യ ഈ ​വി​ശി​ഷ്​​ട കൃ​തി​യി​ൽ ഖു​ർ​ആ​നി​ലെ ‘അ​സ്സു​ഖ്റു​ഫ്’ അ​ധ്യാ​യ​ത്തി​ൽ നി​ന്നു​ള്ള വ​ച​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഹി​ജ്‌​റ അ​ഞ്ചാം നൂ​റ്റാ​ണ്ടി​ലെ ഇ​സ്‌​ലാ​മി​ക കാ​ലി​ഗ്ര​ഫി​യു​ടെ​യും മു​സ്‍ലിം പൈ​തൃ​ക അ​ല​ങ്കാ​ര​ത്തി​െൻറ​യും വി​കാ​സ​ത്തി​ന് തെ​ളി​വാ​യി ച​രി​ത്ര ഗ​വേ​ഷ​ക​ർ ഈ ​കൈ​യെ​ഴു​ത്ത് പ്ര​തി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

രാ​ജ്യ​ത്തി​െൻറ​യും ഇ​സ്‌​ലാ​മി​ക ലോ​ക​ത്തി​െൻറ​യും സാം​സ്കാ​രി​ക പൈ​തൃ​കം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും അ​പൂ​ർ​വ കൈ​യെ​ഴു​ത്ത് പ്ര​തി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് കോം​പ്ല​ക്സ് ഫോ​ർ എ​ൻ​ഡോ​വ്മെൻറ്​ ലൈ​ബ്ര​റി​യി​ലാ​ണ് ഇ​തി​െൻറ യ​ഥാ​ർ​ഥ പ​തി​പ്പ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മ്യൂ​സി​യ​ത്തി​ലെ ഇ​ത്ത​രം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ച​രി​ത്ര​കാ​ര​ന്മാ​ർ​ക്കും ഇ​സ്‌​ലാ​മി​ക നാ​ഗ​രി​ക​ത​യു​ടെ നാ​ൾ​വ​ഴി​ക​ൾ തേ​ടു​ന്ന​വ​ർ​ക്കും വ​ലി​യ സ​ഹാ​യ​ക​ര​മാ​ണ്. ഖു​ർ​ആ​നോ​ട് മു​സ്‌​ലിം ലോ​കം പു​ല​ർ​ത്തു​ന്ന ആ​ദ​ര​വി​നും ഇ​സ്‌​ലാ​മി​ക ക​ല​യു​ടെ മി​ക​വി​നും ഇ​ത്ത​രം ശേ​ഷി​പ്പു​ക​ൾ എ​ന്നും വ​ലി​യൊ​രു തെ​ളി​വാ​യി നി​ല​നി​ൽ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccamuseumsSaudi Arabiaquran
News Summary - Quran Museum in Mecca; Rare manuscript in the shape of a ship attracts attention
Next Story