അന്താരാഷ്ട്ര ഖുർആൻ പാരായണം: അവസാനഘട്ട മത്സരം തുടങ്ങി
text_fieldsജിദ്ദ: 41ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ അവസാനഘട്ട മത്സരങ്ങ ൾ ആരംഭിച്ചു. മസ്ജിദുൽ ഹറാമിലാണ് മത്സരങ്ങൾ നടക്കുന്നത്. നേരത്തേ ക്ലോക് ടവർ ബിൽ ഡിങ്ങിലെ താമസകേന്ദ്രങ്ങളിൽ നടന്ന ക്വാളിഫൈയിങ് മത്സരങ്ങളിൽ വിജയിച്ചവരാണ് അ വസാനഘട്ട മത്സരത്തിൽ പെങ്കടുക്കുന്നത്. ജഡ്ജിങ് കമ്മിറ്റി അധ്യക്ഷൻ ഡോ. മുഹമ്മദ് ബിൻ അഹമ്മദ് ബുർഹജി ഉദ്ഘാടനം ചെയ്തു. രാവിെലയും വൈകീട്ടുമായി നടക്കുന്ന മത്സരം മൂന്നു ദിവസം നീളും.
മത്സരത്തിൽ പെങ്കടുക്കുന്ന മലയാളി മത്സരാർഥി മക്കയിൽ നടന്ന യോഗ്യതാ മത്സരത്തിൽ വിജയിച്ചു. ഞായറാഴ്ചയാണ് ഷഹീെൻറ അടുത്ത മത്സരം.103 രാജ്യങ്ങളിൽനിന്നെത്തിയ 146 മത്സരാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് അവസാനഘട്ട മത്സരത്തിൽ മാറ്റുരക്കുന്നത്. അഞ്ചു വിഭാഗങ്ങളായി തിരിച്ചുള്ള മത്സരത്തിലെ വിജയികൾക്ക് സമാനമായി 11,45,000 റിയാലാണ് മതകാര്യവകുപ്പ് ഒരുക്കിയിട്ടുള്ളത്.
146 മത്സരാർഥികളിൽ ബ്രസീലിൽനിന്നുള്ള ഏഴ് വയസ്സുകാരനായ ശിബ്ൽ മുഹമ്മദ് സാലി എന്ന കുട്ടിയുമുണ്ട്. അഹേലെ ഹദീസ് ഡൽഹിയിൽ സംഘടിപ്പിച്ച അഖിലേന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മലയാളിയായ ഷഹീന് മക്കയിൽ നടക്കുന്ന ലോക മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
