ഖുർആൻ പഠന പരിപാടി
text_fieldsപ്രമുഖ പ്രഭാഷകൻ ശംസുദ്ദീൻ നദ്വി ഖുർആൻ പഠന പരിപാടിയിൽ സംസാരിക്കുന്നു
റിയാദ്: മലസിലെ തനിമ ഖുർആൻ പഠനകേന്ദ്രമായ ഫുർഖാൻ, അൽ കഹ്ഫ് എന്ന അധ്യായത്തെ ആസ്പദമാക്കി നടത്തിയ പഠനപരിപാടി സമാപിച്ചു. പ്രമുഖ പ്രഭാഷകരായ ശംസുദ്ദീൻ നദ്വി, പി.പി. അബ്ദുല്ലത്തീഫ്, താജുദ്ദീൻ ഓമശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ഖുർആൻ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന് സമയം ക്രമീകരിക്കേണ്ടതിനെപറ്റിയും ജീവിതത്തിൽ പ്രയോഗവത്കരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു.
റിയാദിലെ വിവിധ കമ്പനികളിൽ ജോലിക്കാരായ പഠിതാക്കളും വീട്ടമ്മമാരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ഖുർആൻ പഠനം അവരുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും വൈജ്ഞാനിക തൃഷ്ണയെ കുറിച്ചും ഇസ്മാഈൽ, ഹമീദ് മാസ്റ്റർ, ഫെബിന നിസാർ, അബൂബക്കർ സിദ്ദിഖ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർമാരായ ശാജൽ, അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ പഠിതാക്കൾ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

