ഖുർആൻ ഹദീസ് ലേർണിങ് കോഴ്സ് 13ാം ഘട്ടത്തിന് തുടക്കം
text_fieldsക്വു.എച്ച്.എൽ.സി 13ാം ഘട്ട പുസ്തകം സൗദി തല പ്രകാശനം അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി നിർവഹിക്കുന്നു
അൽ ഖോബാർ: റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സൗദിയിലെ വിവിധ ഇസ്ലാഹി സെൻററുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ ഹദീസ് ലേർണിങ് കോഴ്സ് (ക്യു.എച്ച്.എൽ.സി)യുടെ 13ാം ഘട്ട പുസ്തക പ്രകാശനം പണ്ഡിതനും ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം ദാഇയുമായ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി നിർവഹിച്ചു.
മാമുക്കോയ കോഴിക്കോട് പുസ്തകം ഏറ്റുവാങ്ങി. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണവും സ്വഹീഹുൽ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കി 2013ൽ ആരംഭിച്ച ഈ പഠന പദ്ധതി വിജയകരമായ 12 വർഷങ്ങൾ പിന്നിടുകയാണ്. ഖുർആനും തിരുവചനങ്ങളും ലളിതമായ രീതിയിൽ പഠിക്കാൻ മലയാളി സമൂഹം അവസരം പ്രയോജനപ്പെടുത്തണമെന്ന് അബ്ദുൽ ജബ്ബാർ മദീനി ചടങ്ങിൽ ഓർമപ്പെടുത്തി.
കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഡോ. ഷഹനാസ്, ജനറൽ സെക്രട്ടറി ആസാദ് വളപട്ടണം, അൽ ഖോബാർ ഇസ്ലാഹി സെൻറർ സെക്രട്ടറി അബ്ദുൽ ലത്തീഫ് കോതൊടിയിൽ, ദമ്മാം ഇസ്ലാഹി സെൻറർ സെക്രട്ടറി നൗഷാദ് കാസിം, ജുബൈൽ ഇസ്ലാഹി സെൻറർ സെക്രട്ടറി അബ്ദുൽ മന്നാൻ, ദേശീയ സെക്രട്ടറിയേറ്റ് മെമ്പർ നൗഫൽ സുബൈർ (ജുബൈൽ), ക്യു.എച്ച്.എൽ.സി കൺവീനർമാരായ അമീൻ പൊന്നാനി (കിഴക്കൻ പ്രവിശ്യ), അബ്ദുൽ അസീസ് (അൽ ഖോബാർ), എ.പി. ഷൗകത്ത് (ജുബൈൽ) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പഠനത്തിനാവശ്യമായ പുസ്തകങ്ങൾ സൗദിയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാണ്. പുസ്തകങ്ങൾക്കായി അബൂബക്കർ അലി (0536245335), അൻവർ തബൂക്ക് (0508034074), അബ്ദുൽ ജബ്ബാർ ജിദ്ദ (0502847926), ഫവാസ് അൽ ഖോബാർ (0507045685), ഷമീർ ബുറൈദ (0532701946), നബീൽ പയ്യോളി (0557710981) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

