ഖുലൈസ് കെ.എം.സി.സി അനുസ്മരണ സംഗമവും യാത്രയയപ്പും
text_fieldsഅസീസിനുള്ള ജിദ്ദ കെ.എം.സി.സിയുടെ ഓർമഫലകം കൈമാറുന്നു
ഖുലൈസ്: രണ്ടു പതിറ്റാണ്ടോളം ഖുലൈസ് കെ.എം.സി.സിയായി പ്രവര്‍ത്തിച്ച അസീസ് മണ്ണാർക്കാടിന് യാത്രയയപ്പ് നല്കി.
അസീസിനുള്ള ഓർമഫലകം ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആരിഫ് പഴയകത്ത് നല്കി.
ഹനീഫ മങ്കട പൊന്നാട അണിയിച്ചു. സി.എച്ച്. മുഹമ്മദ് കോയ, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, പി.വി. മുഹമ്മദ് അരീക്കോട് എന്നിവരുടെ അനുസ്മരണ പരിപാടി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡൻറ് ഇസ്മാഈല്‍ മുണ്ടക്കുളം, സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ എന്നിവർ സംസാരിച്ചു. അസീസ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു.
റഷീദ് എറണാകുളം അനുസ്മരണ പ്രഭാഷണം നടത്തി. ഹൈദര്‍ കോട്ടക്കല്‍, മുസ്തഫ കൂറ്റനാട്, സക്കീര്‍, അക്ബര്‍ ആട്ടീരി, അദുപ്പ ചേപ്പൂര്, ഫിറോസ് മക്കരപറമ്പ് എന്നിവർ സംസാരിച്ചു. ആരിഫ് പഴയകത്ത് സ്വാഗതവും അഷ്റഫ് പെരുവള്ളൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

