ഡബ്ല്യു.എം.എഫ് സൗദി നാഷനൽ കൗൺസിൽ ക്വിസ് മത്സരം
text_fieldsശ്രീനന്ദ കുറുങ്ങാട്ട്, നാദിർ യൂനുസ്, ജസ്റീൽ ഷൈജു, എൽബർട്ട് ജോബി ജോൺ, ശിവാനന്ദൻ, കൃപ കുറുങ്ങാട്ട്, സനൽ സുധാകരൻ, അലൻ ഹെൻറി
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി നാഷനൽ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ സൗദി തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ റിയാദ്, ജിദ്ദ, ഖർജ്, ദമ്മാം, ജുബൈൽ കൗൺസിലുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ചു.
ജൂനിയർ വിഭാഗത്തിൽ ജിദ്ദ കൗൺസിലിനെ പ്രതിനിധീകരിച്ച ശ്രീനന്ദ കുറുങ്ങാട്ട്, നാദിർ യൂനുസ് സഖ്യം ഒന്നാംസ്ഥാനം നേടി. അൽ ഖർജ് കൗൺസിലിെൻറ ജസ്റീൽ ഷൈജു, എൽബർട്ട് ജോബി ജോൺ ടീമിനാണ് രണ്ടാം സ്ഥാനം. സീനിയർ വിഭാഗത്തിൽ ജിദ്ദ കൗൺസിലിെൻറ ശിവാനന്ദൻ, കൃപ കുറുങ്ങാട്ട് ടീം ഒന്നാം സ്ഥാനവും അൽ ഖർജ് കൗൺസിലിെൻറ സനൽ സുധാകരൻ, അലൻ ഹെൻറി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മാസ്റ്റർ വിവേക് ടി. ചാക്കോ നയിച്ച മത്സരം വിജ്ഞാനപ്രദവും ആവേശകരവുമായ അനുഭവമായി മാറി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പരിപാടി ഡബ്ല്യു.എം.എഫ് ഗ്ലോബൽ കോഓഡിനേറ്റർ ഡോ. ആനി ലിബു ഉദ്ഘാടനം ചെയ്തു.
നാഷനൽ കൗൺസിൽ പ്രസിഡൻറ് ഷബീർ ആക്കോട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി നൗഷാദ് ആലുവ, നാഷനൽ കോഓഡിനേറ്റർ വിലാസ് കുറുപ്പ് എന്നിവർ ആശംസകൾ നേർന്നു. എജുക്കേഷൻ ഫോറം കോഓഡിനേറ്റർ പ്രിയ കൃഷ്ണൻ, ഇവൻറ് കോഓഡിനേറ്റർ മിഥുൻ ആൻറണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിയാദ്, ജിദ്ദ, ദമ്മാം, ഖർജ്, ജുബൈൽ മേഖലകളിലെ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ നാഷനൽ സെക്രട്ടറി ഹെൻറി തോമസ് സ്വാഗതവും പ്രിയ കൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

