Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​രു...

ഒ​രു വാ​ക്സി​നെ​ടു​ത്ത് നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം

text_fields
bookmark_border
ഒ​രു വാ​ക്സി​നെ​ടു​ത്ത് നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം
cancel

ജി​ദ്ദ: സൗ​ദി​യി​ൽ​നി​ന്ന് ഒ​രു വാ​ക്സി​നെ​ടു​ത്ത് നാ​ട്ടി​ൽ ലീ​വി​ന് പോ​യ​വ​ർ തി​രി​ച്ചു​വ​രു​മ്പോ​ൾ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മെ​ന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ്. ചി​ല​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നും സ​മാ​ന രീ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി സെ​പ്റ്റം​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ​പ്ര​കാ​രം ഒ​രു ഡോ​സ് സ്വീ​ക​രി​ച്ച് 'ത​വ​ക്ക​ൽ​നാ' ആ​പ്പി​ൽ ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ്​ നേ​ടി​യ​വ​ർ​ക്ക്​ സൗ​ദി​യി​ലേ​ക്ക് തി​രി​കെ പ്ര​വേ​ശി​ക്കാം. ഇ​വ​ർ​ക്ക് സൗ​ദി​യി​ൽ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. സൗ​ദി യാ​ത്രാ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത മ​റ്റൊ​രു രാ​ജ്യ​ത്ത് 14 ദി​വ​സം ത​ങ്ങി​യാ​ൽ മ​തി. ഇ​തേ രീ​തി​യി​ൽ സൗ​ദി​യി​ലേ​ക്ക് പ്ര​വാ​സി​ക​ളെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സൗ​ദി എ​യ​ർ​ലൈ​ൻ​സ് പു​റ​ത്തി​യ പു​തി​യ അ​റി​യി​പ്പു​പ്ര​കാ​രം ഒ​രു ഡോ​സ് വാ​ക്സി​ൻ മാ​ത്രം സ്വീ​ക​രി​ച്ച​വ​ർ​ക്കും രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ച്ചാ​ൽ ക്വാ​റ​ൻ​റീ​ൻ വേ​ണം. ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​ൻ അ​ധി​കൃ​ത​രോ​ട്​ അ​ന്വേ​ഷി​ച്ച​പ്പോ​ഴും സ​മാ​ന രീ​തി​യി​ലാ​ണ് മ​റു​പ​ടി ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ഒ​രു ഡോ​സ് മാ​ത്രം സ്വീ​ക​രി​ച്ച​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്.

ചി​ല​രെ ഇ​ക്കാ​ര​ണ​ത്താ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മ​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ​ക്ഷേ, സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മോ സി​വി​ൽ ഏ​വി​യേ​ഷ​നോ പ്ര​ത്യേ​ക അ​റി​യി​പ്പൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ഇ​മ്യൂ​ണാ​യ​വ​ർ​ക്ക് സൗ​ദി​യി​ൽ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. ഇ​വ​രു​ടെ ​ൈക​യി​ൽ ത​വ​ക്ക​ൽ​നാ ആ​പ്പി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കു മു​േ​മ്പ​യു​ള്ള ര​ജി​സ്ട്രേ​ഷ​െൻറ പ്രി​ൻ​റി​ൽ ഇ​ക്കാ​ര്യ​മു​ണ്ടാ​യാ​ലും യാ​ത്ര​ചെ​യ്യാം. ഒ​ക്ടോ​ബ​ർ 10 മു​ത​ൽ വി​മാ​ന​ത്താ​വ​ള​മു​ൾ​പ്പെ​ടെ രാ​ജ്യ​ത്ത്​ എ​വി​​ടെ​യും പ്ര​വേ​ശി​ക്കാ​ൻ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​കും. എ​ന്നാ​ൽ, വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ത്​ ബാ​ധ​ക​മ​ല്ല. ഇ​വ​ർ​ക്ക് ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചാ​ൽ മ​തി.

ഒ​രു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ഇ​മ്യൂ​ണാ​യ​വ​ർ​ക്കും സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinequarantine
News Summary - Quarantine for those returning home with a vaccine Relationship
Next Story