ഖുലൈസ് കെ.എം.സി.സി റമദാന് റിലീഫ് ഫണ്ടിന് തുടക്കമായി
text_fieldsഖുലൈസ് ഏരിയ കെ.എം.സി.സി റമദാൻ റിലീഫ് ഫണ്ട് ആദ്യ തുക കുഞ്ഞിമുഹമ്മദ് ഇരുമ്പുഴിയില്‍നിന്ന് ഭാരവാഹികൾ സ്വീകരിക്കുന്നു
ഖുലൈസ്: ജിദ്ദ ഖുലൈസ് ഏരിയ കെ.എം.സി.സി റമദാൻ റിലീഫ് ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു.നാട്ടിൽ വിവിധ പ്രദേശങ്ങളിൽ ഖുലൈസ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് ഫണ്ട്. ഇതിനൊപ്പം സി.എച്ച് സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെൻറർ എന്നിവക്കു വേണ്ടിയുള്ള ധനസമാഹരണത്തിെൻറ ഭാഗമായി ജിദ്ദ സെൻട്രൽ കമ്മിറ്റി ഏൽപിച്ച കവറുകൾ വിതരണം ചെയ്തു. ആദ്യ തുക കുഞ്ഞിമുഹമ്മദ് ഇരുമ്പുഴിയില്‍നിന്ന് ഖുലൈസ് കെ.എം.സി.സി ഭാരവാഹികൾ സ്വീകരിച്ചു.
ഹൈദര്‍ കോട്ടക്കല്‍, അസീസ് കൂട്ടിലങ്ങാടി, അഷ്റഫ് ഇരുമ്പുഴി, അസീസ് മണ്ണാർക്കാട്, ഇബ്രാഹീം വന്നേരി, മുസ്തഫ കൂറ്റനാട്, അബ്ദു സലാം ഇരുമ്പുഴി, അസീസ് മണ്ണാര്‍ക്കാട്, അഷ്റഫ് പെരുവള്ളൂര്‍, ആരിഫ് പഴയകത്ത് എന്നിവർ സംബന്ധിച്ചു.

