Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖി​ദ്ദി​യ വി​നോ​ദ നഗര...

ഖി​ദ്ദി​യ വി​നോ​ദ നഗര പ​ദ്ധ​തി: ഭൂ​മി നി​ര​പ്പാ​ക്ക​ൽ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
ഖി​ദ്ദി​യ വി​നോ​ദ നഗര പ​ദ്ധ​തി: ഭൂ​മി നി​ര​പ്പാ​ക്ക​ൽ പൂ​ർ​ത്തി​യാ​യി
cancel
camera_alt

നി​ർ​ദി​ഷ്​​ട ഖി​ദ്ദി​യ വി​നോ​ദ ന​ഗ​രം 

ജി​ദ്ദ: നി​ർ​ദി​ഷ്​​ട 'ഖി​ദ്ദി​യ'​വി​നോ​ദ ന​ഗ​ര പ​ദ്ധ​തി സ്ഥ​ല​ത്ത്​ പ്രാ​ഥ​മി​ക ജോ​ലി പൂ​ർ​ത്തി​യാ​യ​താ​യി ഖി​ദ്ദി​യ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​​ ക​മ്പ​നി വ്യ​ക്ത​മാ​ക്കി. കോ​ൺ​ക്രീ​റ്റ്, ഭൂ​മി നി​ര​പ്പാ​ക്ക​ൽ, ഇ​രു​മ്പു​പ​യോ​ഗി​ച്ചു​ള്ള ജോ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പൂ​ർ​ത്തി​യാ​യി. ഇ​വി​ടെ​നി​ന്ന്​ 575 മ​ര​ങ്ങ​ൾ നീ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ലോ​ക വി​നോ​ദ മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​െ​ലാ​ന്നാ​ണ് റി​യാ​ദി​ന്​ തെ​ക്കു​പ​ടി​ഞ്ഞാ​റ്​ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി. 334 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം 2022ൽ ​പൂ​ർ​ത്തി​യാ​ക്കും. ആ​ദ്യ​ഘ​ട്ട ഉ​ദ്​​ഘാ​ട​ന​വും അ​ന്ന്​ ന​ട​ന്നേ​ക്കും. 2025ഒാ​ടെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​കും.

ഇൗ ​ഘ​ട്ട​ത്തി​ൽ 4,000 ഭ​വ​ന യൂ​നി​റ്റു​ക​ളും ഒ​രു​ക്കും. മൂ​ന്നാം​ഘ​ട്ടം 2025ഒാ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ പ​രി​പാ​ടി. 11,000 ഭ​വ​ന യൂ​നി​റ്റു​ക​ളും നി​ർ​മി​ക്കും. 2017 ഏ​പ്രി​ൽ ഏ​ഴി​ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നാ​ണ്​ പ​ദ്ധ​തി​ പ്ര​ഖ്യാ​പി​ച്ച​ത്. 2018 ഏ​പ്രി​ലി​ൽ ത​റ​ക്ക​ല്ലി​ട്ടു. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി അ​തേ​വ​ർ​ഷം പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ കീ​ഴി​ലെ ഖി​ദ്ദി​യ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ക​മ്പ​നി​യും സ്ഥാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qiddiya entertainment city
News Summary - qiddiya Entertainment City Plan: Land survey completed
Next Story