Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള ടൂറിസം ഭൂപടത്തിൽ...

ആഗോള ടൂറിസം ഭൂപടത്തിൽ ഖിദ്ദിയ വിനോദ നഗരം, ‘ഡിസ്​റ്റിങ്ഷൻ’ പദവിയോടെ ഗ്ലോബൽ അക്രഡിറ്റേഷൻ

text_fields
bookmark_border
news
cancel

റിയാദ്: സൗദി അറേബ്യയുടെ പ്രമുഖ വിനോദ-സാംസ്കാരിക കേന്ദ്രമായ ഖിദ്ദിയ സിറ്റി, ഡെസ്​റ്റിനേഷൻസ് ഇൻറർനാഷനലിൽ നിന്ന് ഉയർന്ന അംഗീകാരമായ ‘ഡെസ്​റ്റിനേഷൻ മാർക്കറ്റിങ്​ ആൻഡ് മാനേജ്‌മെൻറ്​ അക്രഡിറ്റേഷൻ’ കൈവരിച്ചു. ടൂറിസം ഓർഗനൈസേഷനുകൾക്ക് പിന്തുണ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ നിന്ന് ഈ പദവി ലഭിച്ചതോടെ, ആഗോളതലത്തിൽ മുൻനിരയിൽ നിൽക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഖിദ്ദിയയും ഇടംപിടിച്ചു.

ഈ പ്രത്യേക പദവി സ്വന്തമാക്കുന്ന മിഡിൽ ഈസ്​റ്റിലെ ആദ്യത്തെ ഡെസ്​റ്റിനേഷൻ മാനേജ്‌മെൻറ്​ ഓർഗനൈസേഷനാണ് ഖിദ്ദിയ സിറ്റി. കൂടാതെ, പ്രോഗ്രാമി​െൻറ പൊതുവായ അക്രഡിറ്റേഷൻ നേടുന്ന മേഖലയിലെ രണ്ടാമത്തെ സ്ഥാപനവുമാണിത്. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിലും പരിപാലനത്തിലും ആഗോള നിലവാരം പുലർത്താനുള്ള ഖിദ്ദിയയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്.

അടിസ്ഥാന യോഗ്യതകൾക്കും അപ്പുറം പ്രവർത്തനങ്ങളിൽ ഉയർന്ന സ്ഥാപനമികവ് പുലർത്തുകയും, കേന്ദ്രത്തി​െൻറ ദീർഘകാല വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകൾക്കാണ് ഈ വിശിഷ്​ട പദവി നൽകുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 200 അക്രഡിറ്റഡ് സംഘടനകളിൽ 20 ശതമാനത്തിൽ താഴെ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ ഉയർന്ന ‘ഡിസ്​റ്റിങ്ഷൻ’ പദവി ലഭിച്ചിട്ടുള്ളത്.

നിശ്ചിത മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുകയും, പ്രവർത്തനങ്ങളിൽ യാതൊരുവിധ പോരായ്മകളും കണ്ടെത്താനാകാത്തവിധം മികവ് പുലർത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഖിദ്ദിയ സിറ്റി ഏറ്റവും ഉയർന്ന അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിക്കപ്പെടുന്നത് എന്നതി​െൻറ സാക്ഷ്യപത്രമാണ് ഈ അക്രഡിറ്റേഷൻ എന്ന് ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനി മാർക്കറ്റിങ്​ ആൻഡ് ഡെസ്​റ്റിനേഷൻ മാനേജ്‌മെൻറ്​ സി.ഇ.ഒ മുഹമ്മദ് ബസ്‌റാവി പറഞ്ഞു.

ടൂറിസം മേഖലയിലെ പ്രവർത്തനമികവിനെയും, ‘കളിയുടെ ശക്തി’ വഴി വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന വിശ്വാസത്തെയുമാണ് ഈ പുരസ്‌കാരം അടിവരയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച ഡെസ്​റ്റിനേഷൻസ് ഇൻറർനാഷനൽ സി.ഇ.ഒ ഡൊണാൾഡ് വെൽഷ്, അക്രഡിറ്റേഷൻ ലഭിച്ച പ്രമുഖ സ്ഥാപനങ്ങളുടെ കൂട്ടത്തിലേക്ക് ഖിദ്ദിയ സിറ്റി എത്തിയത് വലിയ കാര്യമാണെന്ന് വ്യക്തമാക്കി.

ഡെസ്​റ്റിനേഷൻ ഓർഗനൈസേഷനുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗുണനിലവാരത്തി​െൻറയും പ്രവർത്തന മികവി​െൻറയും ഉത്തമ ഉദാഹരണമാണ് ഈ നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദ് നഗരത്തിന് 45 കിലോമീറ്റർ പടിഞ്ഞാറായി 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനി ഈ വിനോദ നഗരം നിർമിച്ചിരിക്കുന്നത്. സൗദി വിഷൻ 2030-​െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നും, പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടി​െൻറ നേതൃത്വത്തിൽ നിർമിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നുമാണിത്.

മനുഷ്യന്റെ സർഗാത്മകതയും ആവതും പോഷിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും സഹായിക്കുന്ന ഘടകമാണ് ‘കളി’ എന്ന തത്ത്വചിന്തയിലാണ് ഖിദ്ദിയ നഗരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ നൽകിക്കൊണ്ട് താമസസൗകര്യങ്ങളും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന തരത്തിലാണ് ഈ നഗരത്തി​െൻറ നിർമാണം. കഴിഞ്ഞ വർഷം അവസാനത്തോടെ ഖിദ്ദിയ സിറ്റിയിൽ അമ്യൂസ്​മെൻറ്​ പാർക്ക്​ പ്രവർത്തനം ആരംഭിക്കുകയും സന്ദർശകരെ സ്വീകരിച്ചു തുടങ്ങുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qiddiya entertainment citySaudi ArabiaGlobal Tourism Map
News Summary - Qiddiya Entertainment City on Global Tourism Map: Earns Global Accreditation with 'Distinction' Status"
Next Story