Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ല വി​സ്മ​യ​മാ​യി...

ജ​ല വി​സ്മ​യ​മാ​യി ഖി​ദ്ദി​യ

text_fields
bookmark_border
ജ​ല വി​സ്മ​യ​മാ​യി ഖി​ദ്ദി​യ
cancel
camera_alt

ഖി​ദ്ദി​യ വി​നോ​ദ​ ന​ഗ​ര​ത്തി​​ൽ ഉ​ദ്​​ഘാ​ട​ന​ത്തിനൊരു​ങ്ങു​ന്ന ‘അ​ക്വാ​റേ​ബി​യ’ വാ​ട്ട​ർ തീം ​പാ​ർ​ക്ക്​

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ വി​പ്ല​വം കു​റി​ച്ച് ഖി​ദ്ദി​യ സി​റ്റി​യി​ലെ ‘അ​ക്വാ​റേ​ബി​യ’ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സ​ജ്ജ​മാ​കു​ന്നു.

ഏ​ക​ദേ​ശം 2,50,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി, മി​ഡി​ൽ ഈ​സ്​​റ്റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ജ​ല​വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

സൗ​ദി വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​യു​ള്ള ‘ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ്’ പ്രോ​ഗ്രാ​മി​ന്റെ കീ​ഴി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ത​ദ്ദേ​ശീ​യ വാ​ട്ട​ർ തീം ​പാ​ർ​ക്ക് എ​ന്ന ഖ്യാ​തി​യോ​ടെ​യാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 23ന് ​പാ​ർ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സ​ന്ദ​ർ​ശ​ക​രെ വി​സ്മ​യി​പ്പി​ക്കാ​ൻ ലോ​ക​ത്ത് ത​ന്നെ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന അ​ഞ്ചെ​ണ്ണ​മു​ൾ​പ്പെ​ടെ ആ​കെ 22 അ​ത്യാ​ധു​നി​ക റൈ​ഡു​ക​ളും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ വാ​ട്ട​ർ കോ​സ്​​റ്റ​ർ, ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഡ്രോ​പ്പ് ബോ​ഡി സ്ലൈ​ഡ്, ഏ​റ്റ​വും വ​ലി​യ ‘അ​ക്വാ​ലൂ​പ്പ്’ എ​ന്നി​വ ഇ​തി​​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

കൂ​ടാ​തെ ‘അ​ക്വാ​റ്റി​ക്കാ​ർ’ എ​ന്ന പേ​രി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കാ​വു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സാ​ഹ​സി​ക റൈ​ഡും അ​ക്വാ​റേ​ബി​യ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​കൃ​തി​ഭം​ഗി​യും വ​ന്യ​ജീ​വി​സ​മ്പ​ത്തും പ്ര​മേ​യ​മാ​ക്കി എ​ട്ട് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​യാ​ണ് പാ​ർ​ക്കി​ന്റെ രൂ​പ​ക​ൽ​പ്പ​ന. സാ​ഹ​സി​ക​ത ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ‘സ​ർ​ഫ്ടോ​പ്പി​യ’ എ​ന്ന സ​ർ​ഫ് പൂ​ൾ, വൈ​റ്റ് വാ​ട്ട​ർ റാ​ഫ്റ്റി​ങ്, ക​യാ​ക്കി​ങ് എ​ന്നി​വ ല​ഭ്യ​മാ​ണ്. കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ‘സ്ലി​ഷ് സ്ലാ​ഷ് സ്പ്ലൂ​ഷ്’ സ്ലാ​ഷ് സോ​ണും ‘ദ ​ലേ​സി കാ​മ​ൽ’ റി​വ​റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി വി​ശ്ര​മി​ക്കാ​ൻ സ്വ​കാ​ര്യ കാ​ബി​നു​ക​ളോ​ട് കൂ​ടി​യ ‘അ​റേ​ബ്യ​ൻ പീ​ക്ക്’ എ​ന്ന വി​ശ്ര​മ​കേ​ന്ദ്ര​വും പാ​ർ​ക്കി​​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്.

നൂ​ത​ന ഫി​ൽ​ട്ട​റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ 100 ശ​ത​മാ​നം ജ​ല​വും പു​ന​രു​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യാ​ണ് ഇ​തി​​ന്റെ പ്ര​വ​ർ​ത്ത​നം. ഇ​ത് ജ​ല​ന​ഷ്​​ടം 90 ശ​ത​മാ​നം വ​രെ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി 24 ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ഷോ​പ്പി​ങ്ങി​നാ​യി ഒ​മ്പ​ത്​ റീ​ട്ടെ​യി​ൽ സ്​​റ്റോ​റു​ക​ൾ, കാ​ലാ​വ​സ്ഥാ നി​യ​ന്ത്രി​ത സം​വി​ധാ​ന​മു​ള്ള 81 ല​ക്ഷ്വ​റി കാ​ബി​ന​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ​യു​ണ്ട്.

പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ മു​തി​ർ​ന്ന​വ​ർ​ക്ക് (12 വ​യ​സ്സി​ന് മു​ക​ളി​ൽ) 275 സൗ​ദി റി​യാ​ൽ മു​ത​ലും, കു​ട്ടി​ക​ൾ​ക്ക് (നാ​ല്​ മു​ത​ൽ 11 വ​യ​സ്സ് വ​രെ) 170 സൗ​ദി റി​യാ​ൽ മു​ത​ലു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​നോ​ദ​വും സാ​ഹ​സി​ക​ത​യും ഒ​ത്തു​ചേ​രു​ന്ന അ​ക്വാ​റേ​ബി​യ, റി​യാ​ദി​ലെ വേ​ന​ൽ​ക്കാ​ല​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​മെ​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - qiddiya become amazing water park
Next Story