ഖിദ്ദിയ്യ രാജ്യവികസനത്തിന് അടിത്തറ പാകും -മന്ത്രിസഭ
text_fieldsറിയാദ്: സൽമാൻ രാജാവ് ശനിയാഴ്ച ശിലാസ്ഥാപനം നിർവഹിക്കാനിരിക്കുന്ന ഖിദ്ദിയ്യ പദ്ധതി രാഷ്ട്ര വികസനത്തിന് കരുത്തുറ്റ അടിത്തറ പാകുമെന്ന് മന്ത്രിസഭ. രാജ്യത്തിന് കൂടുതൽ സാമ്പത്തിക നേട്ടം സൃഷ്ടിക്കുന്നതിെനാപ്പം വികസന സാധ്യതകളെ വിശാലമാക്കുന്നതാകും പദ്ധതിയെന്നും സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭായോഗം പ്രത്യാശിച്ചു.
രാജ്യത്തിെൻറ വിനോദ, കായിക, സാംസ്കാരിക ലക്ഷ്യസ്ഥാനമായി ഖിദ്ദിയ്യ മാറും. വിഷൻ 2030 െൻറ ചുവടുപിടിച്ച് രാജ്യത്ത് വരാനിരിക്കുന്ന കൂറ്റൻ പദ്ധതികളിൽ നിർണായക സ്ഥാനമാണ് ഇതിനുള്ളതെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനങ്ങളെ മന്ത്രിസഭ അപലപിച്ചു.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ അഫ്ഗാനിസ്ഥാൻ നടത്തുന്ന പോരാട്ടത്തിന് പിന്തുണയും പ്രഖ്യാപിച്ചു. സൗദിയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറച്ചതിന് ആഭ്യന്തര മന്ത്രാലയത്തെ മന്ത്രിസഭ അനുമോദിക്കുകയും ചെയ്തു. വിദേശ സഹകരണത്തോടെ സർക്കാർ ഏജൻസികൾ നടത്തുന്ന സമ്മേളനങ്ങൾക്കും സെമിനാറുകൾക്കും മുഖ്യഭാഷ അറബി തന്നെയായിരിക്കണമെന്ന നിയമഭേദഗതിക്ക് അംഗീകാരം നൽകി. തത്സമയ പരിഭാഷ സൗകര്യത്തോടെ മറ്റുഭാഷകൾ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
