ഖിബ്ലതൈൻ പള്ളി അറ്റകുറ്റപ്പണി പൂർത്തിയായി
text_fieldsഖിബ്ലതൈൻ പള്ളി
മദീന: മദീനയിലെ ഖിബ്ലതൈൻ പള്ളിയുടെ അറ്റകുറ്റപ്പണി പൂർത്തിയായി. മദീന മേഖല മതകാര്യ മന്ത്രാലയ ഓഫിസിന് കീഴിലെ പ്രോജക്ട്സ് ആൻഡ് മെയിൻറനൻസ് ഡിപ്പാർട്മെൻറാണ് മദീനയിലെ മതപരവും ചരിത്രപരവുമായ അടയാളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഖിബ്ലതൈൻ പള്ളിയുടെ അറ്റകുറ്റപ്പണി നടത്തിയത്. പള്ളിയുടെ പുനരുദ്ധാരണം, വാസ്തുവിദ്യ സൗന്ദര്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണിത്.
അറ്റകുറ്റപ്പണിയുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും പള്ളിയുടെ മൗലികത സംരക്ഷിക്കുന്നതിനും ഉയർന്ന നിലവാരമുള്ള പദാർഥങ്ങളും ആധുനിക രീതികളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള പള്ളികളും അവയുടെ പുരാതന ഇസ്ലാമിക പൈതൃകവും സംരക്ഷിക്കാനുള്ള മതകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. പള്ളികളുടെ സാംസ്കാരിക സാന്നിധ്യം വർധിപ്പിക്കുന്നതിനും ആരാധകർക്ക് അവരുടെ ആരാധനകൾ എളുപ്പത്തിലും ആശ്വാസത്തിലും നിർവഹിക്കുന്നതിനുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

