‘ഖിബ്ല’ മ്യൂസിക്കൽ ആൽബം റിയാദിൽ പ്രകാശനം ചെയ്തു
text_fields‘ഖിബ്ല’ മ്യൂസിക്കൽ ആൽബം സൗദി ഗായകൻ അഹമ്മദ് സുൽത്താൻ, ഗായിക ആശ ഷിജു എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
റിയാദ്: റിച്ചൂസ് ബാനറിൽ 3ഐസ് മീഡിയ തയാറാക്കിയ പുതിയ മ്യൂസിക്കൽ ആൽബം ‘ഖിബ്ല’ പ്രകാശനം ചെയ്തു. പ്രവാസിയായ മജീദ് കെ.പി. പതിനാറിങ്ങലിെൻറ രചനയിൽ, കുഞ്ഞിമുഹമ്മദ് വയനാട് സംഗീതവും ആലാപനവും നിർവഹിച്ച ആൽബമാണിത്.
അൽ വഫാ ഷോലാമാൾ ഓഡിറ്റോറിയത്തിലെ ജി.എം.എഫ് ഇശൽ മൽഹാർ വേദിയിൽ നടന്ന ചടങ്ങിൽ സൗദി ഗായകൻ അഹമ്മദ് സുൽത്താൻ, ഗായിക ആശ ഷിജു എന്നിവർ ചേർന്ന് ആൽബത്തിെൻറ പ്രകാശനം നിർവഹിച്ചു.
ഷോലാമാളിലെ ബിഗ് സ്ക്രീനിൽ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തിയായിരുന്നു റിലീസിങ് കർമം. ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ, നാസർ (നെസ്റ്റോ, അൽ വഫ), റാഫി പാങ്ങോട്, ഡോ. കെ.ആർ. ജയചന്ദ്രൻ, ഷാനവാസ് മുനമ്പത്ത്, ഗഫൂർ കൊയിലാണ്ടി എന്നിവർ പങ്കെടുത്തു.
ആൽബത്തിലെ പ്രധാന അഭിനേതാവ് ഷാജഹാൻ കാഞ്ഞിരപ്പള്ളി, കാമറ നിർവഹിച്ച അരുൺ കൃഷ്ണ, നൗഷാദ് കിളിമാനൂർ, ഗായകൻ കുഞ്ഞിമുഹമ്മദ്, രചയിതാവ് കെ.പി. മജീദ് എന്നിവരും ചടങ്ങിെൻറ ഭാഗമായി.
നൗഫൽ വടകര, അഷ്റഫ് ചേലമ്പ്ര, ദീപു ജി, ബനൂജ് പൂക്കോട്ടുംപാടം എന്നിവരാണ് ഈ ആൽബത്തിെൻറ മറ്റ് അണിയറ പ്രവർത്തകർ. ‘3ഐസ് മീഡിയ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആൽബം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

