ക്യു.എച്ച്.എൽ.സി 11ാം ഘട്ട ഫൈനൽ പരീക്ഷ നാളെ
text_fieldsറിയാദ്: സൗദി അറേബ്യയിലെ മലയാളി സമൂഹത്തിന് വേണ്ടി 2013 മുതൽ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിക്കുന്ന ഖുർആൻ ഹദീസ് ലേർണിങ് കോഴ്സ് (ക്യു.എച്ച്.എൽ.സി) 11ാം ഘട്ട ഫൈനൽ പരീക്ഷ വെള്ളിയാഴ്ച നടക്കും.
രാവിലെ ആറ് മുതൽ രാത്രി 10 വരെ ഓൺലൈനായാണ് പരീക്ഷ. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പരീക്ഷയാണ് നടക്കുക. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിലെ അൻകബൂത്ത്, റൂം, ലുക് മാൻ, സജദ എന്നീ അധ്യായങ്ങളും സ്വഹീഹുൽ ബുഖാരിയിലെ ‘കച്ചവടം’ എന്ന അധ്യായവുമാണ് 11ാം ഘട്ട പദ്ധതിയുടെ സിലബസ്.
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഇസ്ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി ക്യു.എച്ച്.എൽ.സി പഠന സംരംഭം നടക്കുന്നു. ഫൈനൽ പരീക്ഷയിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിലും കേരളത്തിലും നിന്ന് നൂറുകണക്കിന് പഠിതാക്കൾ പരീക്ഷ എഴുതും.
പദ്ധതിയുടെ ഭാഗമായി പ്രതിവാര പഠനക്ലാസുകൾ, ഓൺലൈൻ വായനക്കൂട്ടം, പ്രതിമാസ പരീക്ഷകൾ, ഓപ്പൺ ബുക്ക് പരീക്ഷ, റമദാൻ ക്വിസ്, ഖുർആൻ കിസ്, അവാർഡ് വിതരണ സംഗമങ്ങൾ, പ്രതിനിധി സംഗമം, ഫാക്വൽറ്റി മീറ്റ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഫൈനൽ പരീക്ഷയുടെ ഒരുക്കം പൂർത്തിയായതായി ക്വു.എച്ച്.എൽ.സി ഡയറക്ടർ സുഫ്യാൻ അബ്ദുസ്സലാം, ദേശീയ ഇസ്ലാഹി കോഓഡിനേഷൻ ജനറൽ സെക്രട്ടറി ഉമർ ശരീഫ്, മുനീർ പപ്പാട്ട്, ക്യു.എച്ച്.എൽ.സി ചെയർമാൻ നബീൽ പയ്യോളി, കൺവീനർ ഷാനിബ് അൽ ഹികമി തുടങ്ങിയവർ അറിയിച്ചു.
പരീക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 0501008905, 0533955686 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
