ക്യു.എച്ച്.എൽ.സി 11ാം ഘട്ട പുസ്തകം പ്രകാശനം ചെയ്തു
text_fieldsക്യു.എച്ച്.എൽ.സി 11ാം ഘട്ട പുസ്തക പ്രകാശനം ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി എന്നിവർ നിർവഹിക്കുന്നു
റിയാദ്: ഖുർആനും പ്രാവാചകചര്യയും ക്രമാനുഗതമായി പഠിക്കാൻ റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ നടക്കുന്ന ഖുർആൻ ഹദീസ് ലേണിങ് കോഴ്സിന്റെ (ക്യു.എച്ച്.എൽ.സി) 11ാം ഘട്ട പുസ്തകം പ്രകാശനം ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി എന്നിവർ നിർവഹിച്ചു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിവാര ക്ലാസുകൾ ഈ കോഴ്സിന്റെ ഭാഗമായി നടക്കുന്നുണ്ട്. 10 ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് കോഴ്സിന്റെ ഭാഗമായത്.
സൗദി അറേബ്യക്ക് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽനിന്നും നിരവധി പേർ കോഴ്സിൽ പങ്കെടുക്കുന്നു. 11ാം ഘട്ട പുസ്തകം സൗദിയിലെയും കേരളത്തിലെയും വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0560380282, 0501008905 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
10ാം ഘട്ട പഫൈനൽ പരീക്ഷയിൽ റിയാദിൽനിന്നും റാങ്ക് ജേതാക്കളായ മുഹമ്മദ് അമീൻ ബിസ്മി, ഷമീമ വഹാബ് (രണ്ടാം റാങ്ക്), മഹ്സൂഹ, മുഫീദ മുസ്തഫ, റാഫിയ ഉമർ, ശബാന കർത്താർ (മൂന്നാം റാങ്ക്) എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ഉമർ കൂൾടെക്, ആർ.സി.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി തുടങ്ങിയവർ സമ്മാന വിതരണം നിർവഹിച്ചു. ആർ.ഐ.സി.സി കൺവീനർ എൻജി. അബ്ദുറഹീം ക്യു.എച്ച്.എൽ.സി ചെയർമാൻ നൗഷാദ് കണ്ണൂർ, കൺവീനർ മുനീർ പാപ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

